ജീവനെടുത്ത് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം

Published : Aug 26, 2020, 11:57 AM IST
ജീവനെടുത്ത് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം

Synopsis

കൊവിഡ് ബാധിതരുടെ എണ്ണം ദിവസേനെ വര്‍ധിക്കുമ്പോഴും പരിശോധനയോട് മുഖം തിരിക്കുന്നവരുടെ എണ്ണം കേരളത്തിൽ വര്‍ധിക്കുകയാണ്. 

മലപ്പുറം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് രണ്ടുമരണം. മലപ്പുറം ചെമ്മാട് സ്വദേശി അബൂബക്കർ ഹാജി (80) യും കണ്ണൂര്‍ കൂവ്വപ്പാടി സ്വദേശി അനന്തനുമാണ് (64) മരിച്ചത്. അബൂബക്കർ ഹാജിക്ക് ശ്വാസതടസവും ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.  പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയില്‍ ഇരിക്കെയാണ് അനന്തന്‍റെ മരണം. 

കൊവിഡ് ബാധിതരുടെ എണ്ണം ദിവസേനെ വര്‍ധിക്കുമ്പോഴും പരിശോധനയോട് മുഖം തിരിക്കുന്നവരുടെ എണ്ണം കേരളത്തിൽ വര്‍ധിക്കുകയാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുളളവര്‍ പോലും ലക്ഷണങ്ങളില്ലെന്ന പേരില്‍ പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. 

ലക്ഷണങ്ങളില്ലാത്തവര്‍ക്ക് വീടുകളില്‍ തന്നെ ചികിത്സ നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാവാത്തതും ആളുകളെ പിന്തിരിപ്പിക്കുന്നുണ്ട്. ഇന്നലെയും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായിരത്തിന് മുകളിലായിരുന്നു. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരുടെ എണ്ണവും ദിവസേനെ കൂടുകയാണെന്നത് വലിയ വെല്ലുവിളിയാകുകയാണ്. 

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം