യുവതിയും യുവാവും ലോഡ്‌ജിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്

Web Desk   | Asianet News
Published : Feb 21, 2020, 07:59 PM ISTUpdated : Feb 21, 2020, 09:01 PM IST
യുവതിയും യുവാവും ലോഡ്‌ജിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്

Synopsis

ഇരുവരും കമിതാക്കളാണെന്ന സംശയത്തിലാണ് പൊലീസ്. ഇരുവരും ആത്മഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനത്തിലാണെന്ന് വൈത്തിരി പോലീസ് അറിയിച്ചു

കൽപ്പറ്റ: വയനാട് ജില്ലയിലെ വൈത്തിരിക്ക് സമീപം ചേലോട് സ്വകാര്യ ലോഡ്ജിൽ യുവതിയെയും യുവാവിനെയും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി.  ചേലോട് അമ്മാറ ജംഗ്ഷനിലെ  ലോഡ്ജ് മുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരുവമ്പാടി പുന്നക്കൽ സ്വദേശി കൊല്ലംപറമ്പിൽ കെ.കെ മനോജിനേയും ഒരു യുവതിയുമാണ് മരിച്ചത്.

യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. മനോജിന്റെ അയൽക്കാരിയായ യുവതിയാണെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി ഇരുവരെയും കാണാതായതായി പോലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. വൈത്തിരി  പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കൽപ്പറ്റ ഡിവൈഎസ്പി ജേക്കബ് സ്ഥലം സന്ദർശിച്ചു.

ഇരുവരും കമിതാക്കൾ ആണെന്ന് സംശയിക്കുന്നതായും , ആത്മഹത്യ ചെയ്തതാണ് എന്നാണ് പ്രാഥമിക നിഗമനം എന്നും വൈത്തിരി പോലീസ് അറിയിച്ചു. നാളെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. അസ്വാഭാവിക മരണത്തിൽ വൈത്തിരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പോറ്റിയെ കേറ്റിയെ' പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികൾ ഉടനില്ല; പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും
രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും