ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തക‍ർന്നു, വാഹനാപകടത്തില്‍ രണ്ടുപേർക്ക് ഗുരുതര പരിക്ക്

Published : Jan 07, 2026, 06:18 PM IST
Two injured in car accident

Synopsis

ആറ്റിങ്ങൽ നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേർക്ക് ഗുരുതര പരിക്ക്. ആറ്റിങ്ങൽ ദേശീയപാതയിൽ എൽ ഐ സി ഓഫീസിന് എതിർവശത്ത് ഇന്ന് വൈകുന്നേരം മൂന്നോടെയാണ് അപകടം ഉണ്ടായത്

തിരുവനന്തപുരം: ആറ്റിങ്ങൽ നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേർക്ക് ഗുരുതര പരിക്ക്. ആറ്റിങ്ങൽ ദേശീയപാതയിൽ എൽ ഐ സി ഓഫീസിന് എതിർവശത്ത് ഇന്ന് വൈകുന്നേരം മൂന്നോടെയാണ് അപകടം ഉണ്ടായത്. നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിൽ കോരാണി ഭാഗത്തുനിന്നും കല്ലമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. യാത്രക്കാർ രണ്ടു പേരും തകർന്ന വാഹനത്തിന് ഉള്ളിൽ കുടുങ്ങി പോയി. ഫയർ ഫോഴ്സ് സംഘം സ്ഥലത്ത് എത്തി വാഹനം പൊളിച്ചാണ് ഡ്രൈവറെയും യാത്രക്കാരിയെയും പുറത്തെടുത്തത്. തുടർന്ന് ഇവരെ വലിയകുന്നു താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിറ്റൂരില്‍ വീണ്ടും സ്പിരിറ്റ് വേട്ട, മൂന്ന് പേർ റിമാന്‍റിൽ; പിടിച്ചെടുത്തത് 30 ലിറ്റർ സ്പിരിറ്റ്
2026 ലെ ആദ്യ അതി തീവ്രന്യൂനമർദം രൂപപ്പെടുന്നു, 48 മണിക്കൂർ നി‍ർണായകം; കേരളത്തിൽ 3 ദിവസം മഴ സാധ്യത ശക്തം, ശനിയാഴ്ച 2 ജില്ലകളിൽ യെല്ലോ അലർട്ട്