ആരും കാണാതെ മൊബൈൽ ഫോൺ അടിച്ചുമാറ്റി, ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് വിറ്റ് കാശാക്കി; രണ്ട് പേ‍ർ പിടിയിൽ

Published : Oct 07, 2024, 07:00 PM IST
ആരും കാണാതെ മൊബൈൽ ഫോൺ അടിച്ചുമാറ്റി, ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് വിറ്റ് കാശാക്കി; രണ്ട് പേ‍ർ പിടിയിൽ

Synopsis

റെയിൽവേ സ്റ്റേഷൻ പരിസരത്തെ കടയിൽ നിന്നാണ് മൊബൈൽ ഫോൺ മോഷ്ടിച്ച് പ്രതികൾ കടന്ന് കളഞ്ഞത്. 

കൊച്ചി: മൊബൈൽ ഫോൺ മോഷ്ടാക്കൾ പൊലീസ് പിടിയിൽ. തിരുവല്ല കുട്ടപ്പുഴ മുളമൂട്ടിൽ വീട്ടിൽ അൽത്താഫ് (23), കോഴിക്കോട് വടകര നടപ്പുറം ഇടവത്ത്കുന്നി വീട്ടിൽ അഷറഫ് (50) എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 4-ാം തീയതി വൈകുന്നേരം റെയിൽവേ സ്റ്റേഷൻ പരിസരത്തെ കടയിൽ നിന്നാണ് 12,000ത്തോളം രൂപ വില വരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച് പ്രതികൾ കടന്ന് കളഞ്ഞത്. 

ആലുവയിലെ ഹോട്ടൽ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് 1500 രൂപയ്ക്ക് മൊബൈൽ വിൽപ്പന നടത്തി. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മൊബൈൽ ഫോണും കണ്ടെടുത്തു. അഷറഫിന് വിവിധ ജില്ലകളിലായി പന്ത്രണ്ട് കേസുകളുണ്ട്. ഇൻസ്‌പെക്ടർ എം.എം മഞ്ജുദാസ്, എസ്ഐ എസ്.എസ് ശ്രീലാൽ, സിപിഓമാരായ കെ.എ നൗഫൽ, മാഹിൻഷാ അബൂബക്കർ, മുഹമ്മദ്‌ അമീർ, കെ എം മനോജ്‌, പി.എ നൗഫൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

READ MORE: ബെയ്റൂട്ടിലെ ഇസ്രായേൽ വ്യോമാക്രമണം; ഇറാൻ ക്വാഡ്സ് ഫോഴ്സ് കമാൻഡറെ കാണാനില്ല

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജിഎസ്‍ടി വകുപ്പിന് കെഎസ്ഇബിയുടെ പണി! വൈദ്യുതി ബില്‍ അടച്ചില്ല, സെന്‍ട്രൽ ജിഎസ്‍ടി ഓഫീസിലെ ഫ്യൂസ് ഊരി
വക്കീൽ നോട്ടീസുമായി ആൻ്റോ ആൻറണി, ഉടുതുണി അഴിച്ചു നിൽക്കുന്ന ആൻ്റോ ആന്റണിക്ക് എന്ത് മാനമെന്ന് ഉദയഭാനുവിന്റെ പരിഹാസം