വധശ്രമം, സംഘര്‍ഷം ; കെഎസ്‍യു ജില്ലാ സെക്രട്ടറി ഉൾപ്പടെ രണ്ടുപേരെ കോഴിക്കോട് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

Published : Jun 30, 2022, 11:00 PM ISTUpdated : Jun 30, 2022, 11:03 PM IST
 വധശ്രമം, സംഘര്‍ഷം ; കെഎസ്‍യു ജില്ലാ സെക്രട്ടറി ഉൾപ്പടെ രണ്ടുപേരെ കോഴിക്കോട് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

Synopsis

കെഎസ്‍യു നേതാവിൻ്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കൽ എന്ന് ഡിസിസി ആരോപിച്ചു. 

കോഴിക്കോട്: കെഎസ്‍യു ജില്ലാ സെക്രട്ടറി ഉൾപ്പടെ രണ്ടുപേരെ കോഴിക്കോട് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കോഴിക്കോട് കെഎസ്‍യു ജില്ലാ സെക്രട്ടറി ബുഷർ ജംഹർ, ഷിജു എന്ന ടിങ്കു എന്നിവരാണ് പിടിയിലായത്. വധശ്രമം, കവർച്ച, ലഹരിക്കടത്ത് കൂടാതെ ആറുമാസം  പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നതടക്കം  നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കുന്ദമംഗലം പൊലീസ്‌ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഷിജു.  ബുഷർ അടിപിടി, കൊലപാതക ശ്രമം, രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയ കേസുകളിലെ പ്രതിയാണ്. അതേസമയം കെഎസ്‍യു നേതാവിൻ്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കൽ എന്ന് ഡിസിസി ആരോപിച്ചു. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ സര്‍ക്കാര്‍ കരിനിയമങ്ങൾ പ്രയോഗിക്കുക ആണെന്നും ഡിസിസി പ്രസിഡൻ്റ് പറഞ്ഞു.
 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്; മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി, ഉത്തരവ് മറ്റന്നാള്‍
ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി