സ്ത്രീകളെ കടന്നുപിടിച്ചു, അപമര്യാദയായി പെരുമാറി; 2 പൊലീസുകാരെ സസ്പെൻഡ് ചെയ്തു

Published : Aug 16, 2023, 03:44 PM IST
സ്ത്രീകളെ കടന്നുപിടിച്ചു, അപമര്യാദയായി പെരുമാറി; 2 പൊലീസുകാരെ സസ്പെൻഡ് ചെയ്തു

Synopsis

മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ പരീത്, ബൈജു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

എറണാകുളം: എറണാകുളം രാമമംഗലത്ത് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ 2 പൊലീസ് ഉദ്യേ​ഗസ്ഥർക്ക് സസ്പെൻഷൻ.
മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ പരീത്, ബൈജു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനാണ് പരീതിന് സസ്പെൻഷൻ. പൊതു സ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കി പൊലീസ് സേനക്ക് അപമാനമുണ്ടാക്കിയതിനാണ് ബൈജുവിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. എറണാകുളം റൂറൽ എസ്.പി വിവേക് കുമാറാണ് നടപടിയെടുത്തത്. 

അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോടാണ് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.  സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വെള്ളച്ചാട്ടം കാണാനാണ് പൊലീസുകാർ എത്തിയത്. ഇവർ മദ്യപിച്ചിരുന്നു. യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകാർ തടഞ്ഞുവച്ച പ്രതികളെ രാമമം​ഗലം പൊലീസെത്തി കസ്റ്റഡിയിൽ എടുത്തു.

വെള്ളച്ചാട്ടം കാണാനെത്തിയ മറ്റു സ്ത്രീകളോടും പ്രതി മോശമായി പെരുമാറിയിരുന്നു. ഇത് പരാതി കൊടുത്ത സ്ത്രീകൾ കണ്ടിരുന്നു. പിന്നീടാണ് ഇവർക്കു നേരെയും മോശം പെരുമാറ്റമുണ്ടായത്. ഇതോടെയാണ് ഇവർ പ്രതികരിച്ചത്. ആദ്യം പൊലീസിൽ പരാതി നൽകിയെങ്കിലും ഒത്തു തീർപ്പിനാണ് പൊലീസുകാർ ശ്രമിച്ചത്. പക്ഷെ യുവതികൾ പരാതിയിൽ ഉറച്ചുനിന്നു.  രാത്രി തന്നെ വൈദ്യ പരിശോധനക്ക് ഹാജരാക്കി. 

അരീക്കൽ വെള്ളച്ചാട്ടത്തിനടുത്ത് സ്ത്രീകളെ കടന്നുപിടിച്ച പൊലീസുകാരൻ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'എൽഡിഎഫും യുഡിഎഫും ആസൂത്രിതമായി ആക്രമിച്ചു, ഇല്ലാതാക്കാൻ ശ്രമിച്ചു', ട്വന്റി 20 എൻഡിഎ പ്രവേശനത്തിൽ വിശദീകരണവുമായി സാബു എം ജേക്കബ്
കെ റെയിൽ ഇല്ലെങ്കിൽ ആ മഞ്ഞക്കുറ്റികള്‍ ഒന്ന് ഊരി കളയാമോ?; അതിവേഗ റെയിൽ പാത പദ്ധതിയിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല