'പുതുപ്പള്ളിയില്‍ 'മാസപ്പടി'ആരോപണം യുഡിഎഫ് ഉയര്‍ത്തും, അഴിമതിയും സര്‍ക്കാരിന്‍റെ വീഴ്ചയും പ്രചരണ വിഷയമാക്കും'

Published : Aug 16, 2023, 03:40 PM ISTUpdated : Aug 16, 2023, 04:07 PM IST
'പുതുപ്പള്ളിയില്‍ 'മാസപ്പടി'ആരോപണം യുഡിഎഫ് ഉയര്‍ത്തും,  അഴിമതിയും സര്‍ക്കാരിന്‍റെ വീഴ്ചയും പ്രചരണ വിഷയമാക്കും'

Synopsis

മുഖ്യമന്ത്രി അഴിമതി ആരോപണങ്ങളോട് പ്രതികരിക്കാതെ ഓടിയൊളിക്കുന്നു.ഇത് ശരിയാണോ?എം വി ഗോവിന്ദൻ അല്ല മാസപ്പടിയിൽ മറുപടി പറയേണ്ടത്.ഗോവിന്ദൻ പാർട്ണർ അല്ലല്ലോയെന്ന് വിഡി സതീശന്‍  

കോട്ടയം: മാസപ്പടി വിവാദത്തില്‍ കോണ്‍ഗ്രസ് മൃദുസമീപനം പാലിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മാസപ്പടി സജീവ ചര്‍ച്ചയാക്കും. മുഖ്യമന്ത്രി അഴിമതി ആരോപണങ്ങളോട് പ്രതികരിക്കാതെ ഓടിയൊളിക്കുന്നു, ഇത് ശരിയാണോ? എം വി ഗോവിന്ദൻ അല്ല മാസപ്പടിയിൽ മറുപടി പറയേണ്ടത്.ഗോവിന്ദൻ പാർട്ണർ അല്ലല്ലോ.ആകാശവാണിയായി പ്രവർത്തിക്കുകയാണ് മുഖ്യമന്ത്രി. സർക്കാരിന്‍റെ  പരാജയവും അഴിമതിയും ആണ് പുതുപ്പള്ളിയിൽ ഉന്നയിക്കാന്‍ പോകുന്നത്.: സർക്കാരിനെതിരായ കുറ്റപത്രം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു

 

മാത്യു കുഴല്‍നാടനെതിരായ  കേസ് നീക്കം നിയമപരമായി നേരിടും.പ്രതീയാകേണ്ടവർക്ക് എതിരെ കേസ് ഇല്ല.ആരോപണം ഉന്നയിക്കുന്നവർക്ക് എതിരെ കേസ് എടുക്കുന്നു.പിണറായി മോദിക്ക് പഠിക്കുകയാണ്. മാത്യു കുഴല്‍നാടന്‍ ഒറ്റക്കല്ല.ആര് വേണമെങ്കിലും അന്വേഷിക്കട്ടെ.ഉമ്മൻ ചാണ്ടിയെ ക്രൂരമായി വേട്ടയാടിയവർ,മരിച്ചപ്പോഴും  അദ്ദേഹത്തെ അപമാനിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്‍എസ്എസിനെതിരായ നാമജപ കേസ് ഒഴിവാക്കൽ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കം മാത്രമാണ്.ശബരിമല, പൗരത്വ കേസുകൾ പിൻവലിക്കുമോയെന്നും സതീശന്‍ ചോദിച്ചു. കുഴൽപ്പണ കേസിൽ രക്ഷപ്പെടാൻ പിണറായിയുടെ കാല് പിടിച്ചയാളാണ് സുരേന്ദ്രൻ.മാസപ്പടിയിൽ പ്രതിപക്ഷത്തെ വിമർശിക്കാൻ സുരേന്ദ്രന് അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു
 

PREV
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം