ജോലിയിൽ വീഴ്ച, പൊതുമരാമത്തിലെ 2 ഉദ്യോഗസ്ഥ‍ര്‍ക്ക് സസ്പെൻഷൻ, നടപടി റിയാസിന്റെ പരിശോധനക്ക് പിന്നാലെ

Published : Apr 27, 2023, 05:50 PM IST
ജോലിയിൽ വീഴ്ച, പൊതുമരാമത്തിലെ 2 ഉദ്യോഗസ്ഥ‍ര്‍ക്ക് സസ്പെൻഷൻ, നടപടി റിയാസിന്റെ പരിശോധനക്ക് പിന്നാലെ

Synopsis

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയെ തുടർന്ന് ഇരുവ‍ര്‍ക്കുമെതിരെ ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്തിയിരുന്നു

തിരുവനന്തപുരം : ജോലിയിൽ വീഴ്ച വരുത്തിയ പൊതുമരാമത്ത് വകുപ്പിലെ  ഉദ്യോഗസ്ഥ‍ര്‍ക്കെതിരെ നടപടി. ചീഫ് ആർക്കിടെക് രാജീവ്, ഡെപ്യൂട്ടി ആർക്കിടെക് ഗിരീഷ് എന്നിവരെ സസ്പെൻഡ് ചെയ്തു. ഇരുവരും ജോലിയിൽ വീഴ്ചവരുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയെ തുടർന്ന് ഇരുവ‍ര്‍ക്കുമെതിരെ ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥരായ ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്. 

യുഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു, വനിതാ നേതാവിനെതിരെ അച്ചടക്ക നടപടിയുമായി ബിജെപി


 

PREV
click me!

Recommended Stories

കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഡിജിപിക്ക് ബന്ധുക്കളുടെ പരാതി; പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തേയും ഡ്രൈവറേയും വിട്ടയച്ചു