യുഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു, വനിതാ നേതാവിനെതിരെ അച്ചടക്ക നടപടിയുമായി ബിജെപി 

Published : Apr 27, 2023, 05:20 PM ISTUpdated : Apr 27, 2023, 05:22 PM IST
യുഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു, വനിതാ നേതാവിനെതിരെ അച്ചടക്ക നടപടിയുമായി ബിജെപി 

Synopsis

കര്‍ണാടകത്തിലെ  തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിൽ നിന്നും പത്മജയെ  നേതൃത്വം വിലക്കി.

കൊച്ചി : കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച വനിതാ നേതാവിനെതിരെ അച്ചടക്ക നടപടിയുമായി ബിജെപി നേതൃത്വം. മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറി പത്മജ എസ് മേനോനെതിരെയാണ് ബിജെപി നടപടി സ്വീകരിച്ചത്. കര്‍ണാടകത്തിലെ തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിൽ നിന്നും പത്മജയെ നേതൃത്വം വിലക്കി. ഇവര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് ശുപാര്‍ശയും ചെയ്തു.

കൊച്ചി കോര്‍പ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാനെതിരെയുള്ള അവിശ്വാസ പ്രമേയത്തിലാണ് പത്മജ കോൺഗ്രസിനെ പിന്തുണച്ചത്. തെരെഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന ബിജെപി നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം തള്ളിയാണ് പത്മജ അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തത്. ഇതിന് പിന്നാലെയാണ് അച്ചടക്ക നടപടി.  

'എഐ ക്യാമറ പദ്ധതി രണ്ടാം ലാവ്ലിൻ, ജുഡീഷ്യൽ അന്വേഷണം വേണം, പിണറായി മഹാ മൗനം വെടിയണം': സതീശൻ

 

 

PREV
Read more Articles on
click me!

Recommended Stories

അതിദരിദ്ര മുക്തമായി പ്രഖ്യാപിച്ചാൽ മഞ്ഞക്കാർഡ് റദ്ദാക്കാൻ സാധ്യതയുണ്ടോ? ചോദ്യവുമായി എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനും; ഉത്തരം നൽകി കേന്ദ്രം
നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും