ചെങ്ങന്നൂരിൽ പമ്പയാറ്റിൽ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മുങ്ങിമരിച്ചു

Published : Dec 27, 2023, 07:39 PM IST
ചെങ്ങന്നൂരിൽ പമ്പയാറ്റിൽ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മുങ്ങിമരിച്ചു

Synopsis

വിവരമറിഞ്ഞ് ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി രാത്രി ഏഴോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്

ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടകരായ രണ്ട് പേര്‍ പമ്പയാറ്റിൽ മുങ്ങിമരിച്ചു. പമ്പയാറ്റിന്റെ ഭാഗമായ പാറക്കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ സംഘത്തിലെ രണ്ട് പേരാണ് മരിച്ചത്.  വൈകിട്ട് 5.30നായിരുന്നു സംഭവം. ചെന്നൈ ടി നഗര്‍ 70ല്‍ സന്തോഷ് (19), അവിനാശ് (21) എന്നിവരാണ് മരിച്ചത്. ശബരിമല ദര്‍ശനത്തിന് ശേഷം ചെങ്ങന്നൂരിലെത്തിയ സംഘം ഇന്നലെ രാത്രി 7.30നുള്ള ചെന്നൈ മെയിലില്‍ നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇതിന് മുൻപ് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

വിവരമറിഞ്ഞ് ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി രാത്രി ഏഴോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പെട്ട് സന്തോഷ് മുങ്ങിതാണപ്പോള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതായിരുന്നു അവിനാഷ്. അവിനാഷും മുങ്ങിതാഴ്ന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഗുരുസ്വാമി രവിയുടെ നേതൃത്വത്തില്‍ ഇവര്‍ അടക്കം 22 പേരാണ് ഞായറാഴ്ച ശബരിമല ദര്‍ശനത്തിനായി എത്തിയത്. സംഘത്തില്‍ മൂന്ന് സ്ത്രീകളും ഉണ്ടായിരുന്നു.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

PREV
Read more Articles on
click me!

Recommended Stories

'ഈ നിലപാടാണ് പിണറായിസം, ഞാനൊരു പിണറായി ഫാൻ തന്നെയാണ്'; കാരണങ്ങൾ നിരത്തി സി ഷുക്കൂർ, അടുർ പ്രകാശിന് വിമർശനം
ശബരിമല പാതയിൽ വീണ്ടും അപകടം; ബസുകൾ കൂട്ടിയിടിച്ചു; 51 പേർക്ക് പരിക്ക്; 13 പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി