മാട്ടുപ്പെട്ടി വാഹനാപകടം: 3 വിദ്യാർത്ഥികൾ മരിച്ചു; കോളേജ് വിദ്യാർത്ഥികളുടെ സംഘത്തിലുണ്ടായിരുന്നത് 40 പേർ

Published : Feb 19, 2025, 04:22 PM ISTUpdated : Feb 19, 2025, 05:40 PM IST
മാട്ടുപ്പെട്ടി വാഹനാപകടം: 3 വിദ്യാർത്ഥികൾ മരിച്ചു; കോളേജ് വിദ്യാർത്ഥികളുടെ സംഘത്തിലുണ്ടായിരുന്നത് 40 പേർ

Synopsis

കന്യാകുമാരിയിൽ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. മൂന്നാറിലെ മാട്ടുപെട്ടിയിൽ വെച്ചാണ് അപകടമുണ്ടായത്. 

ഇടുക്കി: മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി. കന്യാകുമാരിയിൽ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. മൂന്നാറിലെ മാട്ടുപെട്ടിയിൽ വെച്ചാണ് അപകടമുണ്ടായത്. ആദിക, വേണിക, സുതന്‍ എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്. 40 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ ബിഎസ്‍സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ്. ഗുരുതര പരിക്കേറ്റ 3 പേരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 15 പേർക്ക് നിസാര പരിക്കുകൾ ഉണ്ട്. വാഹനത്തിൽ ഉണ്ടായിരുന്നത്. കേരള രജിസ്ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.  കുണ്ടള ഡാം സന്ദർശിയ്ക്കാൻ പോകുന്നതിനിടെ ബസ് എക്കോ പോയിൻറ് സമീപം വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 

PREV
click me!

Recommended Stories

വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം
ദേശീയ പാത കൂടി യാഥാർഥ്യമാകുന്നു, ആശങ്കപ്പെടുത്തുന്ന ഈ കണക്കുകൾ ശ്രദ്ധിക്കാതെ പോകരുതേ; കേരളത്തിലെ റോഡുകളിൽ ജീവൻ പൊലിഞ്ഞവ‍ർ