കാസര്‍കോട് ഇരട്ടക്കൊലപാതകം: സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് വാഹനങ്ങൾ കണ്ടെത്തി

Published : Feb 27, 2019, 04:33 PM ISTUpdated : Feb 27, 2019, 04:56 PM IST
കാസര്‍കോട് ഇരട്ടക്കൊലപാതകം: സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് വാഹനങ്ങൾ കണ്ടെത്തി

Synopsis

കൊലപാതകം നടന്ന കല്ല്യോട്ടിന് സമീപം കണ്ണാടിപ്പാറ എന്ന സ്ഥലത്ത് നിന്നാണ് കാറുകൾ കണ്ടെത്തിയത് . അന്വേഷണ സംഘം പരിശോധന നടത്തുന്നു . 

കല്ല്യോട്ട്: കാസർകോട് ഇരട്ടക്കൊലപാതകത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് വാഹനങ്ങൾ കണ്ടെത്തി. ഒരു സ്വിഫ്റ്റ് കാറും ഒരു ഇന്നോവയുമാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന കല്ല്യോട്ടിന് സമീപം കണ്ണാടിപ്പാറ എന്ന സ്ഥലത്ത് നിന്നാണ് കാറുകൾ കണ്ടെത്തിയത്. സ്ഥലത്ത് അന്വേഷണ സംഘം പരിശോധന നടത്തുന്നു. 

നേരത്തെ ഇരട്ടക്കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാൻ സാഹയിച്ചതിൽ സി പി എം നേതാക്കൾക്ക് പങ്കുണ്ടെന്ന് മുഖ്യപ്രതി മൊഴി നല്‍കിയിരുന്നു. സംഭവത്തിന് ശേഷം മുഖ്യ പ്രതി ഉദുമ ഏരിയയിലെ പ്രമുഖ നേതാവിനെ ബന്ധപ്പെട്ടുവെന്നും ഇയാളുടെ നിർദേശ പ്രകാരമാണ് വസ്ത്രങ്ങൾ കത്തിച്ചതെന്നും മുഖ്യപ്രതി പീതാംബരന്റെ മൊഴി നല്‍കിയിരുന്നു. 

കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്. കല്യോട്ട് കേന്ദ്രീകരിച്ചാണ് ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം, ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയവരാണ് ഞങ്ങള്‍'; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ
വ്യത്യസ്‌തനായൊരു ശ്രീനിവാസൻ: പ്രസ്‌താവനകളും വിവാദങ്ങളും ഇങ്ങനെ