
പാലക്കാട്: അലനല്ലൂരിൽ കൂട്ടിയിട്ട പ്ലാസ്റ്റിക് ചാക്കുകൾക്ക് മുകളിലൂടെ റൂഫിന് മുകളില്‍ കയറിയ പിഞ്ചുകുഞ്ഞിനെ രക്ഷിച്ചു. രണ്ട് വയസുകാരിയായ പെൺകുട്ടി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അലനല്ലൂർ ടൗണിന് ഒരു കിലോമീറ്റർ ഉള്ളിലായുള്ള എസ്റ്റേറ്റുംമ്പടി പ്രദേശത്താണ് ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ഇവിടെയുള്ള പ്ലാസ്റ്റിക് കമ്പനിയിലെ തൊഴിലാളികൾ ജോലി പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടയിലാണ് കുട്ടിയെ കാണാതാകുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ, റൂമിന് സമീപം കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് ചാക്കുകൾക്കിടയിലൂടെ വലിഞ്ഞുകയറി കുട്ടി റൂഫിന് മുകളിലേക്ക് കയറിപ്പോയിരുന്നു.
സംഭവ സമയം അവിടെയുണ്ടായിരുന്ന ശിഹാബുദ്ദീൻ എന്ന നിർമ്മാണ തൊഴിലാളിയുടെ സമയോജിതമായ ഇടപെടലാണ് കുഞ്ഞിന്‍റെ ജീവൻ തിരിച്ചുകിട്ടാൻ കാരണമായത്. റൂഫിന്‍റെ മുകളിൽ കയറി കുട്ടിയെ രക്ഷപ്പെടുത്തി കൊണ്ടുവന്നത് ഇദ്ദേഹമാണ്. കൃത്യസമയത്ത് സംഭവം ശ്രദ്ധയിൽ പെട്ടതുകൊണ്ട് ഒഴിവായത് വലിയ ദുരന്തമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam