റെയിൽവേ സ്റ്റേഷന് പരിസരത്ത് രണ്ട് വലിയ ട്രോളി ബാഗുമായി യുവാക്കൾ; സംശയം തോന്നി ഉദ്യോഗസ്ഥര്‍ അരികിലെത്തി, പരിശോധിച്ചപ്പോള്‍ കിട്ടിയത് 30 കിലോ കഞ്ചാവ്

Published : Feb 25, 2026, 11:58 PM IST
ganja arrest

Synopsis

ഒറ്റപ്പാലം തോട്ടക്കര സ്വദേശിയായ ഷഫീർ, സൗത്ത് പനമണ്ണ സ്വദേശിയായ വിനയൻ എന്നിവരാണ് പിടിയിലായത്. ഇരുവരും നിരവധി ലഹരിക്കേസുകളിൽ പ്രതികളാണെന്ന് പൊലീസ്.

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ 30 കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. ഒറ്റപ്പാലം തോട്ടക്കര സ്വദേശിയായ ഷഫീർ, സൗത്ത് പനമണ്ണ സ്വദേശിയായ വിനയൻ എന്നിവരാണ് പിടിയിലായത്. ഷൊർണൂർ റെയിൽവേ സ്റ്റേഷന് പിറകുഭാഗത്തുള്ള ഗണേശ ഗിരി തെക്കേ റോഡിലാണ് കഞ്ചാവ് വേട്ട നടന്നത്.

രണ്ട് വലിയ ട്രോളി ബാഗുകൾക്കുള്ളിൽ പ്ലാസ്റ്റിക് കവറുകളിൽ നിറച്ച 30 കിലോ കഞ്ചാവ്. പിടിയിലായ ഷഫീറിനെയും വിനയനേയും സംശയാസ്പദമായി കണ്ടതോടെയാണ് ഡാൻസാഫ് സംഘം ഇരുവർക്കും അരികിലെത്തിയത്. ഇതോടെ ഇരുവരും ട്രോളി ബാഗ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ ഓടിയ പൊലീസ് സംഘം ഇരുവരേയും പിടികൂടുകയായിരുന്നു. ഒഡിഷയിൽ നിന്നും തീവണ്ടി മാർഗ്ഗം ഷോർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് സ്റ്റേഷന്റെ പിറകു ഭാഗത്തുകൂടെ പുറത്തു കടന്ന് തൃശ്ശൂരിലേക്ക് കടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. ഷഫീറും വിനയനും നിരവധി ലഹരിക്കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നമ്മക്ക് നാളേം കാണണ്ടേ?', എസ്എച്ച്ഒയുടെ ഉപകാരസ്‌മരണ; താമസിക്കുന്ന ക്വാർട്ടേർസിൻ്റെ ഉടമയ്ക്കായി ഒത്തുകളി? എംഡിഎംഎ കേസിൽ പ്രതിക്ക് അതിവേഗ ജാമ്യം
വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന എഫ്ഐആര്‍; 'മാരകായുധം കൊണ്ട് കഴുത്തില്‍ ആക്രമിച്ചു', അഞ്ച് കെഎസ്‍യു പ്രവര്‍ത്തകര്‍ പ്രതികള്‍