ഇടുക്കിയില്‍ പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ 5 അംഗ സംഘത്തിലെ 2 യുവാക്കൾ മുങ്ങിമരിച്ചു

Published : Jul 09, 2023, 07:37 PM IST
ഇടുക്കിയില്‍ പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ 5 അംഗ സംഘത്തിലെ  2 യുവാക്കൾ മുങ്ങിമരിച്ചു

Synopsis

 കട്ടപ്പന ഫയർഫോഴ്സിൻ്റേയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 

ഇടുക്കി:  ഇടുക്കി വണ്ടൻമേട് രാജാക്കണ്ടത്തിനു സമീപം ഞാറക്കുളത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. മംഗലംപടി സ്വദേശികളായ പ്രദീപ് (24), രഞ്ജിത് (26) എന്നിവരാണ് മരിച്ചത്. ഇവരുൾപ്പെട്ട അഞ്ചംഗ സംഘമാണ് കുളത്തിൽ കുളിക്കാൻ ഇറങ്ങിയത്. രഞ്ജിതും പ്രദീപും മുങ്ങുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കട്ടപ്പന ഫയർഫോഴ്സിൻ്റേയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പുറ്റടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

PREV
click me!

Recommended Stories

ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ; ആഹാരം കഴിക്കാമെന്ന് ഉറപ്പ് നൽകി
കാറില്‍ കുഴൽപ്പണം കടത്താൻ ശ്രമം; പിടിയിലായത് മുത്തങ്ങയിലെ എക്സൈസ് പരിശോധനയിൽ