
ആലപ്പുഴ: സിപിഎം ജില്ലാ കമ്മറ്റിയില്‍ എടുത്തതോടെ പാർട്ടി ഏല്‍പിച്ചത് വലിയ ഉത്തരവാദിത്തമെന്ന് യു പ്രതിഭ എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ഇത് കൂടുതൽ സന്തോവും അഭിമാനവും തരുന്നു.ചെറിയ പ്രായം മുതൽ ഓരോ ഉത്തർവാദിത്തങ്ങൾ പാർട്ടി തന്നു.പാർട്ടിയുമായി വിവാദങ്ങൾ ഇല്ല.എല്ലാം മാധ്യമങ്ങളില്‍ എഴുതിവരുന്നതാണ്.
എല്ലാകാര്യങ്ങൾക്കും പ്രതികരിക്കാൻ ഇല്ല.മൗനം വിദ്വാനുഭൂഷണം.പാർട്ടിക്ക് തന്നെ പ്പറ്റി വിവാദങ്ങൾ ഇല്ല.എന്നും ഏത് പ്രതിസന്ധിയിലും ആലപ്പുഴയിലെ പാർട്ടി ചേർത്ത് പിടിച്ചിട്ടുണ്ട്
വ്യക്തിപരമായാലും സംഘടന പരമായാലും പാർട്ടി ചേർത്ത് പിടിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു
മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി യും മുഴുവൻ സമയവും പങ്കെടുത്ത ആലപ്പുഴ ജില്ലാ സമ്മേളനത്തിനൊടുവിൽ ആർ നാസർ മൂന്നാം തവണയും ജില്ലാ സെക്രട്ടറിയായി എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു. നാസറിന്റെ പേരല്ലാതെ മറ്റൊരു പേരും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നില്ല. SFI യിലൂടെ dyfi ലൂടെയും രാഷ്ട്രീയ രംഗത്തേക്ക് എത്തിയ ആർ നാസർ citu നേതൃനിരയിലും പ്രവർത്തിക്കുന്നുണ്ട്. ആലപ്പുഴയിലെ വിഭാഗീയ പ്രശ്നങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിഞ്ഞതും നേതൃത്വം പരിഗണിച്ചു