
തിരുവനന്തപുരം: പി വി അൻവറിനെ പിന്തുണച്ച് യു പ്രതിഭ എംഎൽഎ. അൻവർ പറഞ്ഞത് സത്യസന്ധമായ കാര്യമാണെന്നും ആഭ്യന്തര വകുപ്പിന് എതിരല്ലെന്നും യു പ്രതിഭ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഐപിഎസ് രംഗത്തുള്ള ഉദ്യോഗസ്ഥന്റെ തെറ്റായ പ്രവണതയാണ് തുറന്നുകാണിച്ചതെന്ന് അഭിപ്രായപ്പെട്ട പ്രതിഭ പറഞ്ഞ കാര്യത്തിൽ കഴമ്പ് ഉണ്ടോ എന്നാണ് നോക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയിൽ വിശ്വാസം ഉണ്ട്. പുഴുക്കുത്തുകൾ ഉണ്ടെങ്കിൽ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി തന്നെ പറയുമ്പോൾ വിശ്വാസത്തിൽ എടുക്കാം. വേലി തന്നെ വിളവ് തിന്നാൻ പാടില്ലെന്നും യു പ്രതിഭ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam