
അബുദാബി: യു എ ഇയിൽ 2024 ൽ പെയ്ത റെക്കോർഡ് മഴയ്ക്ക് കാരണമായത് സമുദ്രോപരിതലത്തിലെ ചൂടു കൂടിയതെന്ന് കണ്ടെത്തൽ. ഇത് അന്തരീക്ഷ ഈർപ്പം കൂടാനും മുൻപില്ലാത്ത വിധമുള്ള മഴ ലഭിക്കാനും കാരണമായെന്നാണ് കണ്ടെത്തൽ. ചില എമിറേറ്റുകളിൽ ഒരു വർഷം പെയ്യേണ്ട മഴയാണ് 2024 ഏപ്രിൽ മാസത്തിൽ ഒരു ദിവസം പെയ്തിറങ്ങിയത്. യു എ ഇയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മഴയായിരുന്നു 2024 ലേത്. അൽ ഐനിൽ 254 മില്ലി മീറ്റർ വരെയും ദുബായിൽ 142 മിമി വരെയും മഴ പെയ്തു.
സാധാരണ ഗതിയിൽ ഒരു വർഷം ശരാശരി 140 നും 200 നും ഇടയിൽ മില്ലി മീറ്റർ മഴയാണ് യു എ ഇയിൽ ലഭിക്കാറുള്ളത്. എന്നാൽ 2024 ഏപ്രിലിലെ ഒറ്റ ദിവസം തന്നെ ഒരു വർഷത്തേക്കുള്ള മഴ പെയ്തിറങ്ങിയപ്പോൾ വലിയ നാശമാണ് രാജ്യത്തുണ്ടായത്. ഇതിനുള്ള കാരണമാണ് ഗവേഷകർ 2 വർഷമാകുമ്പോൾ കണ്ടെത്തിയിരിക്കുന്നത്. അബുദാബി എൻ വൈ യുവിലെ മുബാദല അക്സസ് സെന്ററിലെ ഗവേഷകരുടേതാണ് കണ്ടെത്തൽ. സമുദ്രോപരിതലത്തിലെ ചൂട് കൂടിയതാണ് പ്രധാന കാരണം. ചൂട് കൂടിയതോടെ അന്തരീക്ഷത്തിലെ ഈർപ്പം കൂടി. ഇത് കനത്ത മഴയ്ക്ക് കാരണമായി. മറ്റ് 5 ഗവേഷകരുടെ കൂടി സംയുക്ത ഗവേഷണങ്ങളുടെ ഫലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam