മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ മൂന്ന് കേസുകളിലെ രാജ്യദ്രോഹ കുറ്റവും, യുഎപിഎ വകുപ്പും റദ്ദാക്കി

Published : Sep 20, 2019, 11:35 PM IST
മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ മൂന്ന് കേസുകളിലെ രാജ്യദ്രോഹ കുറ്റവും, യുഎപിഎ വകുപ്പും റദ്ദാക്കി

Synopsis

വളയം കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസിലെ വകുപ്പുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. യുഎപിഎ കേസുകളിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ സർക്കാർ നാല് മുതൽ ആറ് മാസംവരെ കാലതാമസം ഉണ്ടാക്കിയെന്ന് കോടതി കണ്ടെത്തി.

കൊച്ചി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ മൂന്ന് കേസുകളിലെ രാജ്യദ്രോഹ കുറ്റവും, യുഎപിഎ വകുപ്പും ഹൈക്കോടതി റദ്ദാക്കി. വളയം കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസിലെ വകുപ്പുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. യുഎപിഎ കേസുകളിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ സർക്കാർ നാല് മുതൽ ആറ് മാസംവരെ കാലതാമസം ഉണ്ടാക്കിയെന്ന് കോടതി കണ്ടെത്തി.

യുഎപിഎ ചുമത്തുന്നതിന് 14 ദിവസത്തിനകം പ്രോസിക്യൂഷൻ അനുമതി തേടണമെന്നാണ് വ്യവസ്ഥ. 2016 മുതൽ കസ്റ്റഡിയിലുള്ള തന്‍റെ കേസുകളിൽ പ്രോസിക്യൂഷൻ അനുമതി വൈകുന്നത് ചോദ്യം ചെയ്തും കുറ്റമുക്തനാക്കണമെന്നും ആവശ്യപ്പെട്ടാണ് രൂപേഷ് പുനഃപരിശോധന ഹര്‍ജി നല്‍കി ഹൈക്കോടതിയെ സമീപിച്ചത്.ഈ ആവശ്യം നേരത്തെ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

46 ലക്ഷം രൂപ 'ഠിം'; നവകേരള സർവേയിൽ കെഎസ്എഫ്ഇയ്ക്കും നഷ്ടം; പണം ചെലവഴിച്ചത് വളണ്ടിയർമാർക്കുള്ള ബുക്കും പേനയ്ക്കുമായി
വിദ്യാർത്ഥിയുടെ ആത്മഹത്യ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്, ക്രെഡിറ്റ് സിസ്റ്റം നടപ്പാക്കും