'അൻവറിൻ്റെ ചൊൽപ്പടിക്ക് സിപിഎം നിൽക്കില്ല', പാ‍‍ർട്ടിയെ തകർക്കാനുള്ള നീക്കം ജനം ചെറുക്കുമെന്നും ടിപി രാമകൃഷ്ണൻ

Published : Sep 27, 2024, 09:23 PM IST
'അൻവറിൻ്റെ ചൊൽപ്പടിക്ക് സിപിഎം നിൽക്കില്ല', പാ‍‍ർട്ടിയെ തകർക്കാനുള്ള നീക്കം ജനം ചെറുക്കുമെന്നും ടിപി രാമകൃഷ്ണൻ

Synopsis

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ പാട്യം ഗോപാലൻ ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

കണ്ണൂർ: പി.വി അൻവറിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന പാർട്ടിയല്ല കേരളത്തിലെ സിപിഎമ്മെന്ന് ഇടതുമുന്നണി കൺവീനർ ടി.പി രാമകൃഷ്ണൻ. അൻവറിനെ ഉപയോഗിച്ച് പാർട്ടിയെ തകർക്കാമെന്നാണ് യുഡിഎഫും ബിജെപിയും ഉദ്ദേശിക്കുന്നതെങ്കിൽ നടക്കില്ല. പാർട്ടിക്കെതിരായി നീക്കം ഉണ്ടാകുമ്പോൾ  പ്രവർത്തകർ പാർട്ടിയുടെ സംരക്ഷണത്തിനായി അണിനിരന്ന ചരിത്രമാണുള്ളത്. ആ ചരിത്രം ആവർത്തിക്കുക തന്നെയാണ് ചെയ്യുന്നത്. പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് ആരും കരുതണ്ട. നേതൃത്വത്തിൻ്റെ തലയ്ക്ക് അടിച്ചു പൊളിച്ചു കഴിഞ്ഞാൽ രക്ഷപ്പെടാമെന്നാണോ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ പാട്യം ഗോപാലൻ ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ