
ഇടുക്കി: ഭൂവിഷയങ്ങളുയർത്തി ഇടുക്കിയിൽ വെള്ളിയാഴ്ച യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാമെന്ന സർവ്വകക്ഷിയോഗത്തിലെ ഉറപ്പ് സർക്കാർ പാലിച്ചില്ലെന്നും ഇതിലൂടെ നിർമ്മാണ നിരോധനം ഉണ്ടായെന്നാണ് യുഡിഎഫ് ആരോപണം.
ഹർത്താലെങ്കിലും നിർബന്ധിച്ച് കടകൾ അടക്കുകയോ,വാഹനങ്ങൾ തടയുകയോ ചെയ്യില്ലെന്നാണ് സമരക്കാർ പറയുന്നത്. നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ ജാഥ സംഘടിപ്പിക്കുമെന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചു. അതേസമയം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തട്ടിപ്പ് മാത്രമാണ് ഹർത്താലെന്നാണ് എൽഡിഎഫ് വിമർശനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam