'പോറ്റിയെ കേറ്റിയെ സ്വർണം ചെമ്പായ് മാറ്റിയെ.......', റാന്നിയിൽ പാട്ടുപാടി യുഡിഎഫ് പ്രചാരണം, തെറ്റെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി

Published : Mar 28, 2026, 12:44 PM IST
udf campaign with sabarimala parody song at ranny

Synopsis

ശബരിമല ഉൾപ്പെട്ട റാന്നി മണ്ഡലത്തില്‍ പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനവുമായി പ്രചാരണം. യുഡിഎഫ് സ്ഥാനാർത്ഥി പഴകുളം മധുവും പ്രവർത്തകരുമാണ് പോറ്റി പാട്ട് പാടി പര്യടനം നടത്തുന്നത്

പത്തനംതിട്ട: ശബരിമല ഉൾപ്പെട്ട റാന്നി മണ്ഡലത്തില്‍ പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനവുമായി പ്രചാരണം. യുഡിഎഫ് സ്ഥാനാർത്ഥി പഴകുളം മധുവും പ്രവർത്തകരുമാണ് പോറ്റി പാട്ട് പാടി പര്യടനം നടത്തുന്നത്. എന്നാല്‍ പാട്ടുമായുള്ള പ്രചാരണം തെറ്റാണെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി പ്രതികരിച്ചു. പോറ്റികേറ്റിയെ പാട്ട് പാടിയുള്ള പ്രചാരണം ശരിയല്ലെന്നും പ്രചരണത്തിന് ഉപയോഗിക്കാൻ പാടില്ല, നേരത്തെ നൽകിയ കേസിൽ നിന്ന് പിന്മാറിയിട്ടില്ല, ശക്തമായി മുന്നോട്ടുപോവുകയാണെന്നും സംഘടനയുടെ ജനറൽ സെക്രട്ടറി റാന്നി സ്വദേശി പ്രസാദ് കുഴിക്കാല വ്യക്തമാക്കി.

എന്നാല്‍ മണ്ഡലത്തിലുൾപ്പെടെ ശബരിമല വിഷയം തിരിച്ചടിയാകില്ലെന്നാണ് എൽഡിഎഫിന്‍റെ വാദം. പാട്ടല്ല എന്തു പാടിയാലും ജനങ്ങൾക്ക് സത്യം അറിയാമെന്ന് എൽഡിഎഫ് റാന്നി മണ്ഡലം സ്ഥാനാർഥി പ്രമോദ് നാരായണ്‍ പ്രതികരിച്ചു. തെറ്റ് ചെയ്തവർ ജയിലിൽ പോകണമെന്ന സർക്കാർ നിലപാടിനൊപ്പമാണ് ജനമെന്നും അദ്ദേഹം പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള: റെയ്ഡ് കഴിഞ്ഞ് 66 ദിവസം; ഇഡി അന്വേഷണം മന്ദഗതിയിലെന്ന് യുഡിഎഫ്
തദ്ദേശത്തിലെ 'കൈ കരുത്ത്' നിയമസഭയിലും ആവർത്തിക്കുമോ? പത്തനംതിട്ടയിലെ 5 കോട്ടകൾ കാക്കാൻ എൽഡിഎഫ്, അങ്കത്തട്ടിൽ മുന്നണികൾ