
തിരുവനന്തപുരം: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാര്‍ഥി എൻ ശക്തന് വിജയം. 6966 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സ്ഥാനാര്‍ഥി വിജയിച്ചത്. പ്രധാന എതിരാളിയായിരുന്ന എൽഡിഎഫിന്റെ അൻസലൻ 51794 വോട്ടും ബിജെപിയുടെ ചെങ്കൽ രാജശേഖരൻ 21858 വോട്ടും നേടി.
തെക്ക് കേരളത്തിന്‍റെ പ്രവേശന കവാടം എന്ന വിശേഷണമാണ് നെയ്യാറ്റിന്‍കരയ്ക്കുള്ളത്. 2021-ല്‍ ഇടതുപക്ഷം നിലനിർത്തിയ നിയമസഭ മണ്ഡലങ്ങളിൽ ഒന്നാണ് നെയ്യാറ്റിൻകര. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാര്‍ഥി കെ. ആൻസലൻ 14,000-ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തിൽ വിജയിച്ചത്. തൊട്ടുമുമ്പത്തെ 2016 തെരഞ്ഞെടുപ്പില്‍ 9,543 വോട്ടുകളായിരുന്നു കെ. ആന്‍സലന്‍റെ ഭൂരിപക്ഷം. സിപിഎമ്മിന്‍റെ സംഘടനാ കരുത്തും ആൻസലന്‍റെ ജനകീയ ഇടപെടലുകളും ഈ വിജയങ്ങളിൽ നിർണ്ണായകമായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് ആൻസലന്‍ ഇത്തവണ വോട്ടഭ്യർഥന നടത്തിയത്. കിഫ്ബി വഴി മണ്ഡലത്തില്‍ നടപ്പാക്കിയ വികസനങ്ങള്‍ ജനങ്ങള്‍ വോട്ടായി നല്‍കുമെന്നും ആൻസലൻ പ്രതീക്ഷിച്ചിരുന്നു.
അതേസമയം, നെയ്യാറ്റിന്‍കര തിരിച്ചുപിടിക്കാന്‍ മുതിര്‍ന്ന നേതാവ് എന്‍. ശക്തനെ ഇറക്കി ഇക്കുറി മത്സരം കൊഴുപ്പിച്ചു യുഡിഎഫും കോണ്‍ഗ്രസും. തുടര്‍ച്ചയായ രണ്ടാം അങ്കത്തില്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കാനാകും എന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി ചെങ്കൽ രാജശേഖരൻ നായര്‍ മത്സരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam