പാതി കരിഞ്ഞ ഫ്ലക്സിന്റെ ചിത്രവുമായി രമ്യ ഹരിദാസ്; 'പഴയ കാലത്തെ നല്ല കമ്മ്യൂണിസ്റ്റുകളെ ഓർത്തുപോയി', കുറിപ്പ്

Published : Mar 26, 2024, 03:25 PM IST
പാതി കരിഞ്ഞ ഫ്ലക്സിന്റെ ചിത്രവുമായി രമ്യ ഹരിദാസ്; 'പഴയ കാലത്തെ നല്ല കമ്മ്യൂണിസ്റ്റുകളെ ഓർത്തുപോയി', കുറിപ്പ്

Synopsis

ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസ്‌ ഇന്ത്യക്കായി മത്സരിക്കുമ്പോൾ ഇടതുപക്ഷം ചിഹ്നം നിലനിലർത്താൻ വേണ്ടി മത്സരിക്കുകയാണെന്ന് രമേശ്‌ ചെന്നിത്തല ഇന്ന് പറഞ്ഞിരുന്നു

ആലത്തൂർ: ലോക്സഭ തെരഞ്ഞെ‌ടുപ്പിന്റെ പ്രചാരണചൂട് കനക്കുമ്പോൾ തന്റെ പാതി കരിഞ്ഞ ഫ്ലക്സിന്റെ ചിത്രം പങ്കുവെച്ച് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. മുരുകൻ കാട്ടാക്കട എഴുതിയ കവിതയുടെ വരികൾ കൂടെ രമ്യ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. 

രമ്യയുടെ കുറിപ്പ് ഇങ്ങനെ

" മനുഷ്യനാകണം.. മനുഷ്യനാകണം..
ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ..
നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം.. "

പഴയ കാലത്തെ നല്ല കമ്മ്യൂണിസ്റ്റുകളെ ഓർത്തുപോയി..

അതേസമയം,  ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസ്‌ ഇന്ത്യക്കായി മത്സരിക്കുമ്പോൾ ഇടതുപക്ഷം ചിഹ്നം നിലനിലർത്താൻ വേണ്ടി മത്സരിക്കുകയാണെന്ന് രമേശ്‌ ചെന്നിത്തല ഇന്ന് പറഞ്ഞിരുന്നു. ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോ ഇടതുപക്ഷത്തിന്‍റെ  ചിഹ്നം നഷ്ടമാകും എന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും ഗതികെട്ട ഭരണം നടത്തിയിട്ടും എങ്ങനെ ഇടതുപക്ഷത്തിന് ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കാൻ മനസ്സ് വരുന്നു എന്നും അദ്ദേഹം ചോദിച്ചു. ചിറയിൻകീഴ് റോയൽ ഗ്രീനിൽ വച്ച് നടന്ന യു ഡി എഫ് സ്ഥാനാർഥി അടൂർ പ്രകാശിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം യു ഡി എഫ് ചെയർമാൻ ജെഫേർസൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ്, കരകുളം കൃഷ്ണപിള്ള, തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. 

'400 അടിക്കുമെന്ന് പറഞ്ഞ ബിജെപി, തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെന്തേ ഇത്ര വെപ്രാളം'; ചോദ്യങ്ങളുമായി ഷാഫി പറമ്പിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

 

PREV
click me!

Recommended Stories

'എന്തിന് പറഞ്ഞു? എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി': ദിലീപിനെ അനുകൂലിച്ച അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ
ചിത്രപ്രിയയെ കൊലപ്പെടുത്തിയത് എന്തിന്? അലൻ പൊലീസിന് നൽകിയ കുറ്റസമ്മത മൊഴി; 'ഫോണിൽ മറ്റൊരു ആൺസുഹൃത്തിനൊപ്പം ഫോട്ടോ കണ്ടു'