വര്‍ക്കല ശിവഗിരി സന്ദര്‍ശിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി; അനുഗ്രഹം തേടിയെത്തിയതെന്ന് ഉമ തോമസ്

Published : May 16, 2022, 11:03 AM IST
 വര്‍ക്കല ശിവഗിരി സന്ദര്‍ശിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി; അനുഗ്രഹം തേടിയെത്തിയതെന്ന് ഉമ തോമസ്

Synopsis

പുലര്‍ച്ചെയാണ് ഉമ തോമസ് വര്‍ക്കല ശിവഗിരിയിലെത്തിയത്. 

തിരുവനന്തപുരം: തൃക്കാക്കരയിലെ (Thrikkakara)യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വര്‍ക്കല ശിവഗിരി സന്ദര്‍ശിച്ചു. ശിവഗിരി മഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദയുമായി സ്ഥാനാര്‍ത്ഥി കൂടിക്കാഴ്ച്ച നടത്തി. അനുഗ്രഹം തേടിയെത്തിയതാണെന്ന് ഉമ പറഞ്ഞു. പുലര്‍ച്ചെയാണ് ഉമ തോമസ് വര്‍ക്കല ശിവഗിരിയിലെത്തിയത്. അതേസമയം തൃക്കാക്കരയിൽ  സ്ഥാനാർത്ഥികൾ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ്. ഇടത് സ്ഥാനാർഥി ഡോ.ജോ ജോസഫിന്‍റെ വാഹന പ്രചാരണം ഇന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദഘാടനം ചെയ്യും. ചിന്തൻ ശിബിരം കഴിഞ്ഞ് നേതാക്കൾ മടങ്ങി എത്തുന്നതോടെ കോൺഗ്രസ് ക്യാമ്പും കൂടുതൽ സജീവമാകും. സംസ്ഥാന നേതാക്കൾ എല്ലാം ഇനി തൃക്കാക്കരയിൽ കേന്ദ്രീകരിക്കും. ഉമ തോമസിന്‍റെ ഇന്നത്തെ പ്രചാരണം കെ സുധാകരനാണ് ഉദഘാടനം ചെയ്യുന്നത്. എൻഡിഎ യുടെ തെരെഞ്ഞെടുപ്പ് ഓഫീസ് ഇന്ന് പ്രവർത്തനം തുടങ്ങും. പി കെ കൃഷ്ണദാസ് ആണ് ഉദ്ഘാടനം ചെയ്യുക. ആം ആദ്മി പാർട്ടി ട്വന്‍റി 20 സഖ്യത്തിന്‍റെ രാഷ്ട്രീയ നിലപാടും ഉടൻ പ്രഖ്യാപിക്കാനാണ് സാധ്യത. ട്വന്‍റി ട്വന്‍റി ചെയർമാൻ സാബു തോമസ് ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സംഘടനകളിൽ സർക്കാരിന്റെ പൊളിച്ചുപണി, ഇനി രണ്ട് സംഘടനകൾ മാത്രം, ഡിജിപിക്കും സർക്കാരിനും പരാതി നൽകി നിലവിലെ ഭാരവാഹികൾ
വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും