'പിഎം ശ്രീയിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്മാറണം'; സാംസ്‌കാരിക പ്രവർത്തകർ കൊച്ചിയിൽ യോഗം ചേർന്നു

Published : Jun 21, 2026, 03:44 PM ISTUpdated : Jun 21, 2026, 03:46 PM IST
PM SHRI

Synopsis

പിഎം ശ്രീക്കും എൻ.ഇ.പിക്കുമെതിരെ പ്രക്ഷോഭം ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി.

കൊച്ചി: പിഎം ശ്രീയിൽ നിന്ന് പിന്മാറാൻ യു.ഡി.എഫ്. സർക്കാർ രാഷ്ട്രീയ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകരുടെ കൂട്ടായ്മ. ജസ്റ്റിസ് പി.കെ. ഷംസുദീന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവർത്തകർ കൊച്ചിയിൽ യോഗം ചേർന്നു. പിഎം ശ്രീക്കും എൻ.ഇ.പിക്കുമെതിരെ പ്രക്ഷോഭം ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി.

എംശ്രീക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ് രംഗത്തെത്തി. പിഎംശ്രീ പദ്ധതിക്കെതിരെ യൂത്ത് ലീഗ് പരിപാടിയിൽ പ്രമേയം. യൂത്ത് ലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റിയുടെ പരിപാടിയിലാണ് പ്രമേയം അതവതരിപ്പിച്ചത്. ഭരണഘടന മൂല്യങ്ങൾക്ക് ഘടകവിരുദ്ധമായ, ഫെഡറൽ തത്വങ്ങൾ ദുർബലപ്പെടുത്തുന്ന പിഎംശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കരുതെന്ന് പ്രമേയം. 

വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിനെ പ്രതിരോധിക്കുന്നതിനുള്ള മാൻഡേറ്റാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജനങ്ങൾ നൽകിയത്. രാജ്യത്ത് മതനിരപേക്ഷതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നേറണം. കേരളത്തിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസികളുടെയും ബാധ്യതയാണെന്നും പ്രമേയം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പയ്യാമ്പലം ബീച്ചിലെ അപകടം; കാണാതായ ബാംഗ്ലൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
'ആ പരിപാടി നിർത്തിക്കോ', ഓൺലൈൻ ഫുഡ് ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി, ലഹരി വിൽപ്പന വേണ്ട; ആംബുലൻസിലും 'തൂഫാൻ' പരിശോധന നടത്തും