ബഫർ സോൺ, വയനാട്ടിൽ യുഡിഎഫ് ഹർത്താൽ 

Published : Jun 15, 2022, 11:24 PM IST
ബഫർ സോൺ, വയനാട്ടിൽ യുഡിഎഫ് ഹർത്താൽ 

Synopsis

മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും നാളെ യു.ഡി.എഫ് ഹർത്താൽ ആചരിക്കുകയാണ്. പതിനൊന്നു പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റിയിലുമാണ് വൈകീട്ട് 6 വരെ ഹർത്താൽ.

വയനാട് : സുപ്രീംകോടതി ബഫർ സോൺ ഉത്തരവിൽ പ്രതിഷേധിച്ച് നാളെ (16.6.22)വയനാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ. രാവിലെ ആറ്  മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബഫർ സോൺ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണമെന്നാണ് ആവശ്യം. കൽപ്പറ്റ, മാനന്തവാടി, ബത്തേരി നഗരങ്ങളിൽ രാവിലെ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തും. സുപ്രീം കോടതി ബഫർ സോൺ ഉത്തരവിൽ പ്രതിഷേധിച്ച്‌ കഴിഞ്ഞ ദിവസം വയനാട്ടിൽ എൽഡിഎഫും ഹർത്താൽ നടത്തിയിരുന്നു. 

മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും ഹർത്താൽ 

ബഫർ സോൺ ആശങ്ക അകറ്റാൻ ഇടപെടലുകൾ ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും നാളെ യു.ഡി.എഫ് ഹർത്താൽ ആചരിക്കുകയാണ്. പതിനൊന്നു പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റിയിലുമാണ് വൈകീട്ട് 6 വരെ ഹർത്താൽ.

കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട്,അമരമ്പലം,കരുളായി,മൂത്തേടം,വഴിക്കടവ്,എടക്കര,ചുങ്കത്തറ,പോത്തുക്കൽ,ചാലിയാർ പഞ്ചായത്തുകളിലാണ് ഹർത്താൽ. പത്ര വിതരണം,പാൽ വിതരണം, വിവാഹം, മറ്റു അത്യാവശ്യ സർവീസുകളെയും  ഒഴിവാക്കും.  

ബഫര്‍ സോണ്‍ വിഷയം: സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമെന്ന് കത്തോലിക്കാ സഭയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

ബഫർ സോൺ, നിയമപരമായി നേരിടാൻ കേരളം

വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോലമേഖലയാക്കണമെന്നും ഇവിടങ്ങളിലെ ഖനന-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നുമാണ് ഇക്കഴിഞ്ഞ വെളളിയാഴ്ച സുപ്രീം കോടതി ഉത്തരവിട്ടത്. ഈ മേഖലകളിലെ കെട്ടിടങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ പരിസ്ഥിതി ലോലമാക്കാനുളള ഉത്തരവിനെ നിയമപരമായി നേരിടാനാണ് കേരളത്തിന്‍റെ തീരുമാനം. ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി സുപ്രീം കോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. 

സുപ്രീംകോടതിയുടെ ബഫർ സോൺ വിധി തിരിച്ചടിയാവും? ശബരിമല വികസനം അനിശ്ചിതാവസ്ഥയിൽ
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിസി മുകുന്ദനെ പുറത്താക്കി സിപിഐ, നടത്തിയത് ഗുരുതരമായ അച്ചടക്കലംഘനം, നടപടി കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരിലെന്ന് സിപിഐ
പെരുമാറ്റത്തിൽ അസ്വാഭാവികത, ചോദിച്ചപ്പോൾ തുറന്നു പറഞ്ഞ് പെണ്‍കുട്ടി; ആളില്ലാത്തപ്പോൾ വീട്ടിൽ കയറി 12കാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ