യുഡിഎഫും എൽഡിഎഫും ബിജെപിയും ഒന്നിച്ച് കയ്യടിച്ചു, നിയമസഭ രാഷ്ട്രപതിയുടെ റഫറൻസ് ഏകകണ്ഠമായി അംഗീകരിച്ചു; കേരളത്തിന്‍റെ പേര് മാറ്റൽ ബിൽ പാസാക്കി!

Published : Jul 01, 2026, 06:36 PM IST
keralam sabha

Synopsis

സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് 'കേരളം' എന്നാക്കി മാറ്റാനുള്ള ബിൽ നിയമസഭ ഐകകണ്ഠ്യേന പാസാക്കി. ഇനി പാർലമെൻ്റിൻ്റെ ഇരുസഭകളുടെയും അംഗീകാരത്തിനായി അയക്കും. പാർലമെൻ്റ് പാസാക്കി കേന്ദ്രം വിജ്ഞാപനം ഇറക്കുന്നതോടെ പേര് മാറ്റം യാഥാർത്ഥ്യമാകും

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ഔദ്യോഗിക പേര് കേരളം എന്നാക്കാനുള്ള ബിൽ രാഷ്ട്രപതിയുടെ റഫൻസ് അനുസരിച്ചുള്ള ബിൽ നിയമസഭ ഐക്യകണ്ഠേനെ പാസ്സാക്കി. ഇനം തിരിച്ചാണ് ബിൽ പാസാക്കിയത്. കരട് ബിൽ ഇനി ലോക്സഭയുടെ പരിഗണനക്ക് അയക്കും. ഭരണഘടനാ ഭേദഗതി ആവശ്യമുള്ളതിനാൽ പാർലമെന്‍റിൽ ഇരുസഭകളും പാസ്സാക്കിയാകും അന്തിമ അംഗീകാരം. പാർലമെന്‍റ് പാസാക്കിയ ശേഷം കേന്ദ്രം വിജ്ഞാപനം ഇറക്കുന്നതോടെ സംസ്ഥാനത്തിന്റെ പേര് മാറ്റൽ യാഥാർത്ഥ്യമാകും. ഇതോടെ ഔദ്യോഗിക രേഖകളിൽ കേരള എന്നത് കേരളം എന്നായി മാറും. ഏറെ നാളത്തെ ആവശ്യത്തിനൊടുവിൽ ആണ് കേരള എന്നത് കേരളം എന്നായി മാറാൻ പോകുന്നത് 2024 ജൂൺ 24 നാണ് കേരള എന്ന പേര് കേരളം എന്നാക്കാനുള്ള പ്രമേയം നിയമസഭ ആദ്യം പാസാക്കുന്നത്. സംസ്ഥാനം നിലവിൽ വന്നശേഷം ആദ്യമായാണ് പേര് മാറ്റം വരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിമർശനങ്ങൾ മുഖവിലക്കെടുത്തില്ല, ​ഗവർണർ ഒപ്പിട്ടു; സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം
യു ടേണിന് പിന്നാലെ ഊരാളുങ്കലിനെതിരെ പരാതിയുമായി എംഎൽഎ; ഇ നിയമസഭ പദ്ധതി കരാർ അന്വേഷിക്കണം, സ്പീക്കർക്ക് കത്തുമായി പഴകുളം മധു