യുഡിഎഫ് നിയമസഭാ കക്ഷിനേതാക്കള്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും

By Web TeamFirst Published Nov 19, 2019, 6:21 AM IST
Highlights

യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് യുഡിഎഫ് നിയമസഭാ കക്ഷിനേതാക്കളുടെ ശബരിമല സന്ദർശനം.

തിരുവനന്തപുരം: യുഡിഎഫ് നിയമസഭാ കക്ഷിനേതാക്കള്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും. മണ്ഡലകാലം തുടങ്ങിയിട്ടും ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അസൗകര്യങ്ങള്‍ നേരിടുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് സന്ദർശനം.

യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ വി എസ് ശിവകുമാര്‍ എംഎല്‍എ, പാറയ്ക്കല്‍ അബ്ദുള്ള, മോന്‍സ് ജോസഫ് എംഎല്‍എ, ഡോ. ജയരാജ് എംഎല്‍എ തുടങ്ങിയവരാണ് സന്ദര്‍ശനം നടത്തുന്നത്.

click me!