
മലപ്പുറം : മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് ജില്ലാ നേതൃത്വം രംഗത്ത്. വികസനത്തിനും ജനങ്ങളുടെ സൗകര്യത്തിനും വേണ്ടിയാണ് ഈ ആവശ്യമെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കുന്നു. ജില്ലാ വിഭജനത്തെ കുറിച്ച് പഠിക്കാൻ സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്ന് യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ കെ പി അബ്ദുൽ മജീദ് ആവശ്യപ്പെട്ടു. ഈ കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകും. യുഡിഎഫ് സർക്കാരിന്റെ കാലത്ത് തന്നെ ജില്ലാ വിഭജനം പൂർത്തിയാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വികസനത്തിനും ജനങ്ങളുടെ സൗകര്യത്തിനും ജില്ലാ വിഭജനം ആവശ്യമാണെന്നും വിഷയത്തിൽ രാഷ്ട്രീയവും സമുദായികവുമായ കാര്യങ്ങളില്ലെന്നും അബ്ദുൽ മജീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam