
തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രകടന പത്രിക തയാറാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടാന്‍ മാനിഫെസ്റ്റോ കമ്മിറ്റി തീരുമാനിച്ചു. ഇതിനായി വിവിധ സോണുകളിലായി യോഗങ്ങള്‍ സംഘടിപ്പിക്കും. ഫെബ്രുവരി 25-ന് തിരുവനന്തപുരത്തും ഫെബ്രുവരി 28-ന് എറണാകുളത്തും മാര്‍ച്ച് 3-ന് കോഴിക്കോടുമാണ് യോഗം. പൊതുജനങ്ങള്‍ക്ക് udfmanifesto2026@gmail.com എന്ന ഇ-മെയിലിലും 9013997193 എന്ന വാട്ട് സപ്പ് നമ്പറിലും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. വെള്ളിയാഴ്ച ചേര്‍ന്ന മാനിഫെസ്റ്റോ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് പൊതുജനാഭിപ്രായം തേടാന്‍ തീരുമാനിച്ചത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മാനിഫെസ്റ്റോ കമ്മിറ്റി ചെയര്‍മാന്‍ ബെന്നി ബെഹനാന്‍ എം.പി, യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി, സി.പി ജോണ്‍, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, ഡീന്‍ കുര്യാക്കോസ് എം.പി, ജെബി മേത്തര്‍ എം.പി, അനൂപ് ജേക്കബ് എം.എല്‍.എ, ജി. ദേവരാജന്‍, രാജന്‍ ബാബു, സലിം പി മാത്യു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam