യുഡിഎഫ് യോ​ഗം ഇന്ന്; എൽദോസ് കുന്നപ്പിള്ളിലിനെതിരായ നടപടി ചർച്ചയാകും, കേസിൽ തെളിവെടുപ്പ് തുടരുന്നു

Published : Oct 18, 2022, 02:43 AM ISTUpdated : Oct 18, 2022, 08:47 AM IST
 യുഡിഎഫ് യോ​ഗം ഇന്ന്;  എൽദോസ് കുന്നപ്പിള്ളിലിനെതിരായ നടപടി ചർച്ചയാകും, കേസിൽ തെളിവെടുപ്പ് തുടരുന്നു

Synopsis

എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരെ യുവതി നൽകിയ ബലാൽസംഗ കേസില്‍ തെളിവെടുപ്പ് തുടരുകയാണ്. പെരുമ്പാവൂരുള്ള എംഎൽഎയുടെ വീട്ടിൽ ഇന്ന് തെളിവെടുക്കാൻ സാധ്യതയുണ്ട്......

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താൻ യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് ചേരും.  രാവിലെ പത്തരയ്ക്കാണ് യോഗം. പീഡനക്കേസിൽ ആരോപണവിധേയനായി ഒളിവിൽകഴിയുന്ന എൽദോസ് കുന്നപ്പിള്ളിലിനെതിരെ സംഘടനാപരമായി ശക്തമായ നടപടിയെടുക്കുമെന്ന് കെ സുധാകരൻ യോഗത്തെ അറിയിക്കും. 

 

ഭാരത് ജോഡോ യാത്ര സൃഷ്ടിച്ച അനുകൂല സാഹചര്യവും ഗവർണർ - സർക്കാർ പോരും സിൽവർലൈൻ സർവേ പുതരാരംഭിക്കാനുള്ള നീക്കവും യോഗം വിലയിരുത്തും. ഭാവി രാഷ്ട്രീയ പരിപാടികൾക്കും രൂപം നൽകും.  വിഴിഞ്ഞം, എൻഡോസൾഫാൻ സമരങ്ങളിൽ സ്വീകരിക്കേണ്ട തുടർ സമീപനവും ചർച്ചയാവും. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങളിൽ മുസ്ലിം ലീഗിന് അതൃപ്തിയുണ്ട്. മുന്നണി യോഗത്തിൽ ലീഗ് നേതാക്കൾ ഇക്കാര്യം  ഉന്നയിക്കാനിരിക്കെ താൻ പറയാത്ത കാര്യങ്ങൾ ആണ് പ്രസിദ്ധീകരിച്ചതെന്ന് സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്.

എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരെ യുവതി നൽകിയ ബലാൽസംഗ കേസില്‍ തെളിവെടുപ്പ് തുടരുകയാണ്. പെരുമ്പാവൂരുള്ള എംഎൽഎയുടെ വീട്ടിൽ ഇന്ന് തെളിവെടുക്കാൻ സാധ്യതയുണ്ട്. വീട്ടിൽ വെച്ചും എൽദോസ് പീ‍ഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി.  കഴിഞ്ഞ ദിവസങ്ങളിൽ കോവളം ഗസ്റ്റ് ഹൗസ്, വിഴിഞ്ഞത്തെ റിസോർട്ട്, യുവതി താമസിക്കുന്ന സ്ഥലം എന്നിവടങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു. നവമാധ്യമങ്ങള്‍ വഴി എൽദോസ് പീഡിപ്പിക്കുകയാണെന്നും, പരാതി ആദ്യം അന്വേഷിച്ച കോവളം എസ്.എച്ച്.ഒ. പണം വാങ്ങി പരാതി പിൻവലിക്കാൻ നിർബന്ധിച്ചുവെന്നും കാണിച്ച് രണ്ടു പുതിയ പരാതികള്‍ യുവതി  നൽകിയിട്ടുണ്ട്. ഈ രണ്ടു പരാതികളും ബലാൽസംഗ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന എൽദോസിനെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്. 

എംഎൽഎ പണം നൽകിയ നവമാധ്യമങ്ങള്‍ വഴി തന്നെ അപകീ‍ർത്തിപ്പെടുത്താൻ  ശ്രമിക്കുന്നുവെന്ന് യുവതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്.  യുവതിയെ കൈയേററം ചെയ്തതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം എൽദോസിനെതിരെ കോവളം പൊലീസ് കേസെടുത്തത് ഈ മാസം 11നാണ്. അടുത്ത ദിവസമാണ് ബലാൽസംഗ കുറ്റം ചുമത്തുന്നത്. പതിനൊന്നു മുതൽ എൽദോസ് കുന്നപ്പിള്ളിൽ ഒളിവിലാണ്. ഇതിനിടെയാണ് യുവതിയുടെ പുതിയ പരാതി. 
 
എൽദോസിനുവേണ്ടിയുള്ള അന്വേഷണം നടത്തുന്നതിനൊടൊപ്പം തെളിവുകളും ശേഖരിക്കുകയാണ് പൊലീസ് . കഴിഞ്ഞ മാസം 14ന് കോവളത്തു വച്ച് മർദ്ദിച്ചുവെന്നാണ് യുവതിയുടെ പരാതി. പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും മൊഴിയിൽ പറയുന്നു. മർദ്ദിക്കുമ്പോൾ യുവതി ധരിച്ചിരുന്ന വസ്ത്രങ്ങല്‍ താമസ സ്ഥലത്തുനിന്നും കണ്ടെത്തി. യുവതിയുടെ താമസ സ്ഥലത്തുനിന്നും എൽദോസയുടെ ടീ ഷർട്ടും പൊലീസ് എടുത്തു. എൽദോസിൻെറ ഭാര്യയുടെയും പിഎ, ഡ്രൈവർ എന്നിവരുടെയും  മൊഴി പൊലീസ് രേഖപ്പടുത്തി. എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ചയാണ് പരിഗണിക്കുന്നത്. 

Read Also: എൽദോസിൽ ഒതുങ്ങില്ല, സിഐക്കെതിരെയും കമ്മീഷണർക്ക് യുവതിയുടെ പരാതി; 'തട്ടിപ്പുകാരി' പ്രചാരണത്തിനെതിരെയും പരാതി


 

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും