
തിരുവനന്തപുരം: സോഫ്റ്റ്‍വെയര്‍ തകരാര്‍ കാരണം സെക്രട്ടേറിയറ്റിലെ ഫയൽ നീക്കം തുടര്‍ച്ചയായ മൂന്നാംദിവസവും സ്തംഭിച്ചു. സോഫ്റ്റ്‍വയര്‍ കൈകാര്യം ചെയ്യുന്ന ദില്ലിയിലെ നാഷണൽ ഇൻഫര്‍മാറ്റിക് സെന്‍റര്‍ ഇന്ന് രാവിലെ പ്രശ്നം ഭാഗികമായി പരിഹരിച്ചെങ്കിലും ഡിജിറ്റൽ ഫയലുകൾ തുറക്കാനുള്ള ബുദ്ധിമുട്ട് തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
വെള്ളിയാഴ്ച വൈകീട്ട് രണ്ടേമുക്കാൽ മുതൽ തടസ്സപ്പെട്ട സോഫ്റ്റ്‍വെയര്‍ തകരാറാണ് ഇപ്പോഴും തുടരുന്നത്. സാങ്കേതിക തടസ്സം വിവിധ വക്കുപ്പുകളുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിച്ചു. ഇത് ആദ്യമായാണ് സോഫ്റ്റ്‍വെയര്‍ തകരാര്‍ കാരണം സെക്രട്ടേറിയറ്റിലെ ഫയൽ നീക്കം ഇത്രയധികം ദിവസം തടസ്സപ്പെടുന്നത്. വിവരങ്ങൾ സൂക്ഷിക്കുന്ന സര്‍വറിലുണ്ടായ ഹാര്‍ഡ്‍വെയര്‍ തകരാറാണ് പ്രശ്നനത്തിന് കാരണം. സെക്രട്ടേറിയറ്റിലെ 99 ശതമാനം ഫയലുകളും ഡിജിറ്റലായാണ് കൈകാര്യം ചെയ്യുന്നത്.
സോഫ്റ്റ്‍വെയറിന്‍റെ പുതിയ പതിപ്പിലേക്ക് മാറുന്നതിന്‍റെ ഭാഗമായി ജനുവരിയിൽ അഞ്ച് ദിവസത്തേക്ക് ഫയൽ നീക്കം തടസ്സപ്പെട്ടിരുന്നു. ഒരുദിവസം കുറഞ്ഞത് 30,000 ഫയലുകൾ സെക്രട്ടേറിയറ്റിൽ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. 1500 പുതിയ ഫയലുകൾ ദിനേനയുണ്ടാകുന്നു. ഒരു പേജുള്ള ഫയൽ മുതൽ 1000 പേജുള്ള ഫയൽവരെയാണ് സെക്രട്ടേറിയറ്റിലെത്തുന്നത്
ദില്ലി: ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ രാഷ്ട്രപതി നിയമിച്ചു. ചന്ദ്രചൂഡിനെ ചീഫ് ജസ്റ്റിസാക്കാനുള്ള നിലവിലെ ചീഫ് ജസ്റ്റിസ് യു യു ലളിതന്റെ ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു. സുപ്രീം കോടതിയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസായി ചന്ദ്രചൂഡ് അടുത്ത മാസം ഒമ്പതിന് ചുമതലയേൽക്കും.
വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സേഫ്റ്റിവാല്‍വാണെന്ന ഒറ്റ പരാമർശം മാത്രം മതിയാകും പരമോന്നത നീതി പീഠത്തിന്റെ അടുത്ത തലവനെ വരച്ച് കാട്ടാൻ .,ധനഞ്ജയ് യശ്വന്ത ചന്ദ്രചൂഡ് എന്ന് ഡി വൈ ചന്ദ്രചൂഡ് പിതാവും മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായിരുന്ന വൈ വി ചന്ദ്രചൂഡിന്റെ പാത പിൻതുടർന്നാണ് നിയമരംഗത്തേക്ക് കാൽവെക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യം , ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശം,പൗരന്റെ സ്വകാര്യത, ആധാര്‍ നിയമം, വിവാഹേതര ലൈംഗിക ബന്ധം, ശബരിമല സ്ത്രീ പ്രവേശനം തുടങ്ങി സുപ്രീ കോടതി ഭരണഘടനാ ബഞ്ച് പുറത്തിറക്കിയ സുപ്രധാന വിധികളില്‍ എല്ലാം ജ. ചന്ദ്രചൂഡിന്റെ വ്യത്യസ്ഥമായ കയ്യൊപ്പുണ്ടായിരുന്നു. സുപ്രധാനകേസുകളിലെ വിധികളിലൂടെയും ,നീരീക്ഷണങ്ങളിലൂടെയും ചന്ദ്രചൂഡ് എന്നും വാർത്തകളിൽ ഇടംനേടി.
സ്ത്രീകളുടെ ആരാധനാവകാശത്തെ ഇല്ലാതാക്കാന്‍ മതങ്ങള്‍ക്ക് കഴിയില്ലെന്ന്ശബരിമലയിലെ സ്ത്രീപ്രവേശന വിധിയിലെ പരാമർശം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമല്ലാതാക്കിയ സുപ്രധാന വിധിയിലും ചന്ദ്രചൂഡിന് പങ്കാളിത്തമുണ്ടായിരുന്നു. സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ചും, വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന വകുപ്പ് റദ്ദാക്കിയും പിതാവ് വൈ വി ചന്ദ്രചൂഡിന്റെ വിധികൾ ഡി വൈ ചന്ദ്രചൂഡ് രണ്ട് തവണ തിരുത്തി.
ദില്ലി സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടിയ ഡി വൈ ചന്ദ്രചൂഡ് ബോംബെ, അലഹബാദ് ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചു. 2016 മെയ് 13നാണ് സുപ്രീം കോടതി ജഡ്ജിയായത്. 2024 നവംബർ പത്ത് വരെയാണ് ചന്ദ്രചൂഡിന്റെ ചിഫ് ജസ്റ്റിസായുള്ള കാലാവധി