
കോഴിക്കോട്: ശബരിമല സ്വർണ്ണ കൊള്ളയും ബിജെപി- സിപിഎം ബന്ധവും ഉയർത്തി കോഴിക്കോട്ടെ യുഡിഎഫ് മെഗാറാലി. കേരളത്തിലേത് ദൈവത്തെപോലും വെറുതെ വിടാത്ത സർക്കാറെന്ന് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തുറന്നിച്ചു. സിപിഎം- ബിജെപി ധാരണയുണ്ടെന്നും അതാണ് അഴിമതി കേസുകളിൽ പിണറായിക്കെതിരെ നടപടി ഇല്ലാത്തതെന്ന് രാഹുൽ ഗാന്ധിയും വിമർശിച്ചു. ഓണ്‍ലൈനായിട്ടാണ് രാഹുൽ ഗാന്ധി റാലിയിൽ സംസാരിച്ചത്. കോഴിക്കോട് കടപ്പുറം നിറഞ്ഞ ജനസാഗരത്തെ സാക്ഷി നിര്‍ത്തിയായിരുന്നു നേതാക്കളുടെ പ്രസംഗം.
കോഴിക്കോട്ടേയും മലപ്പുറത്തേയും സ്ഥാനാർത്ഥികൾ വേദിയിലെത്തി. രാഹുലിന് പകരം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഖര്‍ഗെ നടത്തിയത്.നാട്ടിൽ ചായക്കട തുടങ്ങുന്നതിനേക്കാളും ബാറുകളാണ് തുറന്നതെന്ന് ഖര്‍ഗെ വിമര്‍ശിച്ചു.ശബരിമല സ്വർണ്ണക്കൊള്ളയടിച്ചവർക്ക് സർക്കാർ സംരക്ഷണം നൽകി. ദൈവത്തെ പോലും വെറുതെ വിടാത്തവർ എന്ത് വൃത്തികേടും ചെയ്യുമെന്ന് ഖര്‍ഗെ കുറ്റപ്പെടുത്തി.ഓൺലൈനായെത്തിയ രാഹുൽ ഗാന്ധി സിപിഎം ബിജെപി ധാരണ ഉണ്ടെന്ന് ആരോപിച്ചു.
ഇരുപാർട്ടികളും തിരിച്ചറിയാത്ത വിധം ഒന്നായി. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന കേന്ദ്രം എന്താണ് പിണറായിയെ തൊടാത്തതെന്നും രാഹുലിന്‍റെ ചോദ്യം. കരുത്തരായ സ്ഥാനാർത്ഥികളെ നിർത്താതെ ഇരുവരും ഒത്തുകളിക്കുകയാണെന്നും വിമർശനം.സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയും, 25 ലക്ഷത്തിന്റെ ആരോഗ്യ സുരക്ഷയും ഉൾപ്പടെ കോൺഗ്രസ് നൽകിയ ഉറപ്പുകൾ പാലിക്കുമെന്നും നേതാക്കൾ ആവത്തിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam