പാലക്കാട് നഗരസഭയിൽ യുഡിഎഫ് അംഗത്തെ വോട്ടെടുപ്പിൽ നിന്ന് പുറത്താക്കി; റിട്ടേണിങ് ഓഫീസറുടെ നടപടി വൈകിയെത്തിയെന്ന ബിജെപിയുടെ പരാതിക്ക് പിന്നാലെ

Published : Dec 26, 2025, 04:19 PM IST
congress flag

Synopsis

പാലക്കാട് നഗരസഭ വൈസ് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കൗൺസിലർ പ്രശോഭിന് വോട്ട് ചെയ്യാനായില്ല. കൗൺസിൽ യോഗത്തിൽ വൈകിയെത്തിയെന്ന കാരണത്താൽ റിട്ടേണിങ് ഓഫീസർ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ഗുളിക വാങ്ങാൻ പോയതിനാലാണ് വൈകിയതെന്ന് പ്രശോഭ് വിശദീകരിച്ചു.

പാലക്കാട്‌: നഗരസഭ വൈസ് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിനിടെ യുഡിഎഫ് കൗൺസിലർ പ്രശോഭിനെ വോട്ടെടുപ്പിൽ നിന്ന് മാറ്റിനിർത്തി. കൗൺസിൽ ഹാളിൽ വോട്ടെടുപ്പ് നടപടികൾ പുരോഗമിക്കുന്നതിനിടെ വൈകിയെത്തിയെന്ന കാരണത്താലാണ് മാറ്റിനിർത്തിയത്. കൗൺസിൽ യോഗം ചേർന്ന് മിനിറ്റുകൾ വൈകി 2.37 നാണ് അദ്ദേഹം ഹാളിലെത്തിയത്. ബിജെപി അംഗങ്ങൾ എതിർപ്പുമായി രംഗത്ത് വന്നതോടെ റിട്ടേണിങ് ഓഫീസർ ഇദ്ദേഹത്തോട് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു. 

ഇതോടെ 17 അംഗങ്ങൾ മാത്രമാണ് യുഡിഎഫിൽ നിന്ന് വോട്ടെടുപ്പിൽ പങ്കെടുത്തത്. ഗ്യാസിൻ്റെ പ്രശ്നമുള്ളത് കൊണ്ട് ഗുളികവാങ്ങാനായി പോയതാണ് കൗൺസിൽ യോഗത്തിലെത്താൻ വൈകിയതിൻ്റെ കാരണമായി പ്രശോഭ് പറഞ്ഞത്. രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭ ചെയർമാനായി ബിജെപിയിലെ പി സ്‌മിതേഷ് തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിക്ക് നഗരസഭയിൽ 25 അംഗങ്ങളാണ് ഉള്ളത്. 18 അംഗങ്ങൾക്ക് പുറമെ ഒരു സ്വതന്ത്രനും യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒരു വീട്ടിലെ വോട്ടര്‍മാര്‍ രണ്ട് ബൂത്തില്‍; തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ 5030 ബൂത്തുകള്‍ രൂപീകരിച്ചതിൽ പരാതി
ടയർ പൊട്ടി നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, അത്ഭുതകരമായ രക്ഷപെടല്‍