
തിരുവനന്തപുരം: തിരുവനന്തപുരം ആക്കുളത്ത് ടയർ പൊട്ടി നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു. ഉച്ചയ്ക്ക് 2.15 ലോടെയാണ് അപകടം ഉണ്ടായത്. ആക്കുളത്തു നിന്നും കുളത്തൂർ ഭാഗത്തേക്ക് എംസാൻഡുമായി പോയ ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. പിൻഭാഗത്തെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ലോറി വലത്തേക്ക് കയറി കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ആളപായമില്ല. കാറിൽ ഉണ്ടായിരുന്ന മൂന്ന് പേരും യാതൊരു പരിക്കുകളും ഇല്ലാതെ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. ശ്രീകാര്യം സ്വദേശിയായ ഡോക്ടർ മിലിന്ദും രണ്ട് സഹോദരങ്ങളുമാണ് കാറിലുണ്ടായിരുന്നത്. ലോറിയിൽ ഉണ്ടായിരുന്ന മണൽ കാറിന് മുകളിലേക്ക് വീണു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam