കാലിക്കറ്റ് സർവകലാശാല സെനറ്റ് യോ​ഗം; വിസി യോ​ഗം നിയന്ത്രിച്ചത് ഏകാധിപത്യ രീതിയിൽ; പരാതിയുമായി യുഡിഎഫ് അം​ഗങ്ങൾ

Published : Dec 21, 2023, 05:07 PM IST
കാലിക്കറ്റ് സർവകലാശാല സെനറ്റ് യോ​ഗം; വിസി യോ​ഗം നിയന്ത്രിച്ചത് ഏകാധിപത്യ രീതിയിൽ; പരാതിയുമായി യുഡിഎഫ് അം​ഗങ്ങൾ

Synopsis

വിദ്യാർത്ഥികളെ ബാധിക്കുന്ന നിയമങ്ങളിൽ ചർച്ച പോലും അനുവദിച്ചില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. 

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സെനറ്റ് യോ​ഗത്തിൽ യുഡിഎഫ് സെനറ്റ് അം​ഗങ്ങൾ ​ഗവർണർക്ക് പരാതി നൽകി. കാലിക്കറ്റ്‌ വി സി ഇന്നത്തെ സെനറ്റ് യോഗം നിയന്ത്രിച്ചത് ഏകാധിപത്യ രീതിയിലെന്നാണ് യുഡിഎഫ് സെനറ്റ് അം​ഗങ്ങളുടെ പരാതി. ഇന്നത്തെ സെനറ്റ് യോഗത്തിലെ നടപടികൾ റദ്ദ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെടുന്നു. സെനറ്റ് ഹൗസിന്റെ സുരക്ഷാ ചുമതല കൈമാറിയത് എസ്എഫ്ഐക്കാണ്. അതുപോലെ ഗവർണറുടെ നോമിനികളെ എസ് എഫ് ഐ പ്രവർത്തകർ സെനറ്റ് ഹാളിൽ കയറാൻ അനുവദിച്ചില്ലെന്നും പോലീസ് ഇതിൽ നടപടി സ്വീകരിച്ചില്ലെന്നും ഇവർ ആരോപിക്കുന്നു. വിദ്യാർത്ഥികളെ ബാധിക്കുന്ന നിയമങ്ങളിൽ ചർച്ച പോലും അനുവദിച്ചില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. 

 

PREV
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും