
തിരുവനന്തപുരം: എൽ ഡി എഫ് തീരുമാനിച്ച സത്യപ്രതിജ്ഞ പന്തലിൽ യു ഡി എഫ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം എം ഹസ്സൻ. ഗോവിന്ദൻ മാഷ് പറഞ്ഞത് അധികാരത്തിൽ വരുമെന്നാണ്. പിണറായിയും അതുതന്നെയാണ് വിശ്വസിക്കുന്നത്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ യു ടി എഫിന് അനുകൂലമാണ്. ആദ്യം മുതൽ പാർട്ടി ഇത് പറയുന്നതാണ്. അത് ഉറപ്പിക്കുന്നതാണ് ഇപ്പോൾ വന്നിരിക്കുന്ന ഫലങ്ങൾ. മുന്നണിയെ അധികാരത്തിൽ എത്തിക്കാനാണ് ശ്രമിച്ചത്. ജനങ്ങൾ എൽ ഡി എഫ് ഭരണത്തെ താഴെ ഇറക്കാൻ വോട്ട് ചെയ്തുവെന്നും എം എം ഹസ്സൻ പറഞ്ഞു. അതേസമയം കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച ഒന്നും നടക്കുന്നില്ലെന്ന് എം എം ഹസ്സൻ പറഞ്ഞു. ചർച്ചകൾ നടക്കുന്നത് മാധ്യമങ്ങളിൽ മാത്രമാണ്. ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞാൽ ചർച്ച ചെയ്യും. ഹൈക്കമാൻഡാണ് തീരുമാനമെടുക്കുന്നത്. സതീശനെ ലീഗ് പിന്തുണ സംഭവത്തിൽ അത് ലീഗിനോട് തന്നെ ചോദിക്കണമെന്നും ഹസ്സൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam