
ദില്ലി:ബഫർ സോൺ സാറ്റലൈറ്റ് സര്‍വ്വേ റിപ്പോര്‍ട്ടിനെതിരെ യുഡിഎഫ് എംപിമാർ പാർലമെന്‍റ് വളപ്പിൽ പ്രതിഷേധിച്ചു. സാറ്റലൈറ്റ് സർവ്വേ നിർത്തലാക്കുക, ഫിസിക്കൽ സർവേ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.സാറ്റ്‌ലൈറ്റ് സർവേ സ്ഥിതി കൂടുതൽ സങ്കീർണമാക്കി.മുൻപ് ബഫർ സോണിൽ ഉൾപ്പെടാത്ത സ്ഥലങ്ങൾ സാറ്റ്‌ലൈറ്റ് സർവേയിൽ ബഫർ സോൺ ആയി.വനമേഖലയോട് ചേർന്ന കൃഷിഭൂമി പോലും പരിസ്ഥിതി ലോല മേഖലയായി.യുഡിഎഫ് സമരം തുടരും
ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കി പുനഃപരിശോധന ഹർജി നൽകാം എന്ന കേരള സർക്കാർ വാഗ്ദാനം ലംഘിക്കപ്പെട്ടു.ബഫർസോൺ ഒഴിവാക്കി സുപ്രീം കോടതി വിധി ഉണ്ടായില്ലെങ്കിൽ അത് ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കും.ഇതിന് എന്ത് തെളിവ് കേരള സർക്കാരിൻ്റെ കയ്യിൽ ഉണ്ട് എന്നും എംപിമാര്‍ ചോദിച്ചു .നേരിട്ടുള്ള സർവേ ആവശ്യമാണ്.കേരള സര്‍ക്കാര്‍ വടി കൊടുത്തു അടി വാങ്ങി .കെ റെയിൽ നടപ്പാക്കാൻ ശ്രമിച്ച പോലെ പിണറായി ഉപഗ്രഹ സർവേ പിന്നെന്തിന് നടത്തിയെന്നും അവര്‍ ചോദിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam