'ജീവിച്ചിരിക്കുന്ന രക്തസാക്ഷി, കാലുവാരി തോൽപ്പിച്ചു, ത്യാഗം സഹിച്ചു'; രാജിയെ കുറിച്ച് വിക്ടർ ടി തോമസ്

Published : Apr 17, 2023, 01:10 PM ISTUpdated : Apr 17, 2023, 01:11 PM IST
'ജീവിച്ചിരിക്കുന്ന രക്തസാക്ഷി, കാലുവാരി തോൽപ്പിച്ചു, ത്യാഗം സഹിച്ചു'; രാജിയെ കുറിച്ച് വിക്ടർ ടി തോമസ്

Synopsis

കേരള കോൺഗ്രസ്‌ (ജോ) ജില്ലയിൽ കടലാസ് സംഘടന മാത്രം ആയെന്നും ജില്ലയിലെ പുന:സംഘടനയും ഭാരവാഹി തെരഞ്ഞെടുപ്പും അറിയിച്ചില്ലെന്നും വിക്ടർ ടി തോമസ് പറഞ്ഞു. 

കോട്ടയം: കേരള കോൺഗ്രസ്‌ (ജോസഫ് ) പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ സ്ഥാനവും യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും രാജി വെച്ചതായി വിക്ട‍ർ ടി തോമസ്. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു വിക്ടർ ടി തോമസ്. കേരള കോൺഗ്രസ്‌ (ജോ) ജില്ലയിൽ കടലാസ് സംഘടന മാത്രം ആയെന്നും ജില്ലയിലെ പുന:സംഘടനയും ഭാരവാഹി തെരഞ്ഞെടുപ്പും അറിയിച്ചില്ലെന്നും വിക്ടർ ടി തോമസ് പറഞ്ഞു. 

സാധാരണ പ്രവർത്തകർക്ക് പാർട്ടിയിൽ പ്രവർത്തിക്കാൻ കഴിയുന്നില്ല. യുഡിഎഫിലും തനിക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ല. യുഡിഎഫിന് വേണ്ടി കുറെ ത്യാഗം സഹിച്ചു. പൊലീസ് മർദ്ദനം ഏറ്റുവാങ്ങി. തിരുവല്ലയിൽ 2006, 2011 ലും യുഡിഎഫ് നേതാക്കൾ തന്നെ കാലുവാരി തോൽപ്പിച്ചെന്നും യുഡിഎഫിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി ആണ് താനെന്നും വിക്ടർ പറഞ്ഞു. വിക്ടർ ടി തോമസ് ബി ജെ പി യിലേക്കെന്നാണ് സൂചന. സെറിഫെഡ് മുൻ ചെയർമാനാണ്. 
 

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി