പ്രവാസികളോട് അവഗണന; നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നില്‍ യുഡിഎഫ് പ്രതിഷേധം

Published : Apr 27, 2020, 07:44 AM IST
പ്രവാസികളോട് അവഗണന; നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നില്‍ യുഡിഎഫ് പ്രതിഷേധം

Synopsis

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ,  ഉമ്മൻ ചാണ്ടി എന്നിവർ വീഡിയോ കോൺഫറൻസ് വഴി യോഗത്തിൽ സംസാരിക്കും.

കൊച്ചി: കൊവിഡ് 19നെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കാനുള്ള നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധവുമായി യുഡിഎഫ്. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍റെ നേതൃത്വത്തില്‍ ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കും. 

എംഎല്‍എമാരായ അൻവര്‍ സാദത്ത്, റോജി എം. ജോണ്‍, വി.പി. സജീന്ദ്രൻ, എൽദോസ് കുന്നപ്പള്ളി എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെയാണ് സമരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ,  ഉമ്മൻ ചാണ്ടി എന്നിവർ വീഡിയോ കോൺഫറൻസ് വഴി യോഗത്തിൽ സംസാരിക്കും.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ