'തെരുവുനായ ശല്യത്തിൽ നിന്നും കേരളത്തെ മുക്തമാക്കും, സാംക്രമിക രോ​ഗങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക സ്ക്വാഡ്'; യുഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു

Published : Nov 24, 2025, 12:51 PM IST
vd satheesan

Synopsis

തെരുവുനായ ശല്യത്തിൽ നിന്ന് കേരളത്തെ മുക്തമാക്കുമെന്നും സാംക്രമിക രോഗങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്നും പ്രകടന പത്രിക അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പ്രകടന പത്രിക അവതരിപ്പിച്ച് നേതാക്കൾ. വി ഡി സതീശൻ, സണ്ണി ജോസഫ്, അടൂർ പ്രകാശ് എന്നിവർ പത്രിക അവതരണത്തിൽ പങ്കെടുത്തു. തെരുവുനായ ശല്യത്തിൽ നിന്ന് കേരളത്തെ മുക്തമാക്കുമെന്നും സാംക്രമിക രോഗങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്നും പ്രകടന പത്രിക അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. ദാരിദ്ര്യ നിർമാർജനത്തിന് ആശ്രയ 2 നടപ്പാക്കും. വന്യജീവികളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ പ്രദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക അധികാരം നൽകും. അതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. തദ്ദേശസ്ഥാപനങ്ങളിൽ പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തും. ഗ്രാമീണ റോഡുകൾ ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേകം പദ്ധതി തയ്യാറാക്കും. അതുപോലെ എല്ലാവർക്കും വീടും യുവജനങ്ങളെ മയക്കുമരുന്നിൽ നിന്നും രക്ഷിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കും. മുൻ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന 'ആശ്രയ' പദ്ധതിയുടെ രണ്ടാം ഘട്ടം പുനരാരംഭിക്കും. എല്ലാവർക്കും മുടക്കമില്ലാതെ ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി
ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും