
പുതുപ്പള്ളി: പുതുപ്പള്ളിയിൽ യുഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിലുള്ളവരുടെ മുഖം കറുക്കരുത് എന്നാണ് യുഡിഎഫിനെന്നും ഒരു മറയും ഇല്ലാതെ ബിജെപിയുമായി കോൺഗ്രസ് യോജിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കിടങ്ങൂർ പഞ്ചായത്ത് അതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നേരത്തെയും മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിച്ചപ്പോൾ സമാനമായി യുഡിഎഫിനെ വിമർശിച്ചിരുന്നു.
വർഗീയതക്കെതിരെ പോരാടുന്നവരാണ് ഇടത്പക്ഷമെന്നും എന്നാൽ കേന്ദ്രത്തിനെതിരെ സംസാരിക്കാൻ യുഡിഎഫിന് കഴിയാത്തത് എന്താണെന്നും യുഡിഎഫും ബിജെപിയും തമ്മിൽ ഒത്തുകളിക്കുകയാണെന്നും മുഖ്യമന്ത്രി പുതുപ്പള്ളിയിൽ അന്ന് പറഞ്ഞിരുന്നു.
Read More: അപ്പയുടെ പേരിൽ തനിക്കെതിരെ ട്രോളുകൾ ഇറക്കുന്നു, അധിക്ഷേപം ആണ് ഇടതിന്‍റെ പ്രധാന അജണ്ട: ചാണ്ടി ഉമ്മൻ
മുഖ്യമന്ത്രി പിണറായി വിജയന്റെ അന്നത്തെ പരമർശത്തെ തമാശയെന്നായിരുന്നു കോണഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വിശേഷിപ്പിച്ചത്. അന്നത്തെ വിമർശനത്തെ കെ സുധാകരനും വിമർശിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ സ്വന്തം നേട്ടങ്ങളാക്കി പുതുപ്പള്ളിയില്‍ എണ്ണിയെണ്ണിപ്പറഞ്ഞ മുഖ്യമന്ത്രിക്ക്, അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് ഒരക്ഷരം പോലും പറയാന്‍ ഇല്ലായിരുന്നെന്നായിരുന്നു അന്ന് സുധാകരൻ നടത്തിയ പരിഹാസം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam