
തിരുവനന്തപുരം: സാമ്പത്തിക നില മെച്ചപ്പെടുത്തുന്നത് ആയിരിക്കണം ആദ്യ പരിഗണനയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. തെരഞ്ഞെടുപ്പ് ഗ്യാരന്റികൾ നടപ്പാക്കണമെന്ന് പറഞ്ഞ എകെ ആന്റണി മുഖ്യമന്ത്രിയെക്കുറിച്ചോ മന്ത്രിമാരെകുറിച്ചോ അഭിപ്രായം പറയാനില്ലെന്നും കൂട്ടിച്ചേർത്തു. കേൾക്കുന്ന പേരൊക്കെ ഇഷ്ടമുള്ളതാണ്. ഇപ്പോൾ കേൾക്കുന്നത് മൂന്ന് പേരാണെന്നും മൂന്ന് പേരെയും ഇഷ്ടമാണെന്നും മൂന്ന് പേരും യോഗ്യരാണെന്നും എകെ ആന്റണി അഭിപ്രായപ്പെട്ടു. ഗാന്ധിയുടെയും നെഹ്റുവിന്റെയും കാലം മുതൽ മുഖ്യമന്ത്രിയെ ചൊല്ലി തർക്കം ഉണ്ട്. എല്ലാവരെയും കേട്ട് ഹൈക്കമാൻഡ് തീരുമാനം എടുക്കും. ഇപ്പോൾ കാണുന്നത് ജനാധിപത്യത്തിന്റെ സുന്ദര നിമിഷങ്ങളാണെന്നും എകെ ആന്റണി പറഞ്ഞു. ഭരണം കിട്ടിയ യുഡിഎഫ് ജനങ്ങളെ മനസ്സിലാക്കണമെന്നും ജനവികാരം മാനിച്ച് പ്രവർത്തിക്കണമെന്നും ആന്റണി പറഞ്ഞു. യജമാനൻമാർ ജനമാണ്. മാർക്സിസ്റ്റ് പാർട്ടിക്ക് പറ്റിയ തെറ്റ് യുഡിഎഫിന് പറ്റരുത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam