
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ യുഡിഎഫ് വിജയാഘോഷത്തിനിടെ മുസ്ലിം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. കൊടുവള്ളി പന്നൂർ സ്വദേശി ഹാഷിദ് അലി ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ഹാഷിദിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രവാസിയായ ഹാഷിദ് രണ്ട് മാസം മുൻപാണ് നാട്ടിൽ അവധിക്കായി എത്തിയത്. സംസ്കാരം പന്നൂർ ജുമുഅ മസ്ജിദിൽ നടന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam