ഇടുക്കിയിലെ ഭൂപതിവ് ചട്ട ഭേദഗതി: 26ന് ജില്ലയിൽ യുഡിഎഫ് ഹർത്താൽ

Published : Oct 05, 2019, 12:50 PM IST
ഇടുക്കിയിലെ ഭൂപതിവ് ചട്ട ഭേദഗതി: 26ന് ജില്ലയിൽ യുഡിഎഫ് ഹർത്താൽ

Synopsis

ഇടുക്കിയിൽ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയുള്ള സർക്കാർ ഉത്തരവിൽ പ്രതിഷേധം ഈ മാസം 26ന് യുഡിഎഫ് ഹർത്താൽ  

ഇടുക്കി: ഇടുക്കി ജില്ലയിൽ ഈ മാസം 26ന് യുഡിഎഫ് ഹർത്താൽ. ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയുള്ള സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ചാണ് ഹർത്താൽ സംഘടിപ്പിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലേക്ക് മാത്രമായി 1964ലെ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്തി കഴിഞ്ഞ ഓഗസ്റ്റ് 22നാണ് സർക്കാർ ഉത്തരവിറക്കിയത്.

ഭൂപതിവ് ചട്ടങ്ങളിൽ ​ഭേദഗതി വരുത്തിയ സർക്കാർ ഉത്തരവിനെതിരെ അതൃപ്തിയുമായി സിപിഐയും രം​ഗത്തെത്തിയിരുന്നു. കാബിനറ്റ് ചർച്ച ചെയ്ത തീരുമാനമല്ല ഉത്തരവായി പുറത്തുവന്നതെന്നും  ഉത്തരവിലെ അപാകത തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും സിപിഐ ആവശ്യപ്പെട്ടിരുന്നു.

ഭേ​ദ​ഗതി വരുത്തിയ സർക്കാർ ഉത്തരവനുസരിച്ച് ഇടുക്കിയിൽ പട്ടയ ഭൂമി എന്താവശ്യത്തിനാണോ നൽകിയത് അതിന് മാത്രമേ ഇനി ഉപയോഗിക്കാൻ സാധിക്കൂ. കൃഷിക്കായി നൽകിയ പട്ടയഭൂമിയിൽ വാണിജ്യ കെട്ടിടങ്ങളോ വ്യാപാര സ്ഥാപനങ്ങളോ തുടങ്ങാനാവില്ല. ഭേദഗതി പ്രകാരം പട്ടയ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ ഇനി മുതൽ വില്ലേജ് ഓഫീസറുടെ എൻഒസിയും ആവശ്യമായി വരും.

Read More: ഇടുക്കിയിലെ ഭൂപതിവ് ചട്ട ഭേദഗതി: കാബിനറ്റ് ചർച്ച ചെയ്തതല്ല ഉത്തരവായത്, അതൃപ്തിയുമായി സിപിഐ

ഭേദഗതി ഗൂഢലക്ഷ്യത്തോടെയാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സിപിഐ  അതൃപ്തി അറിയിച്ചുകൊണ്ട് രം​ഗത്തെത്തിയത്. ഭേദഗതി ജില്ല മൊത്തം വ്യാപിപ്പിക്കുന്നതോടെ ജനരോഷം ഉയരുമെന്നും ഇതിലൂടെ മൂന്നാറിലേതടക്കം എൻഒസി വേണമെന്ന ചട്ടം എടുത്ത് കളഞ്ഞ് കയ്യേറ്റക്കാരെ സഹായിക്കാനാണ് സർക്കാർ നീക്കമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 
 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ