
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയില്‍ ന്യൂനപക്ഷങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ യുഡിഎഫ് നിയമപരമായും രാഷ്ട്രീയമായും പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവിധ മുസ്ലീം സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
മുസ്ലീം സംഘനടാ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തപ്പോള്‍ മത ന്യൂനപക്ഷങ്ങളുടെ ആശങ്ക മനസ്സിലാക്കാന്‍ കഴിഞ്ഞു. യുഡിഎഫിന്‍റെ പ്രക്ഷോഭപരിപാടികളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സംഘടനകള്‍ അറിയിച്ചു.
അടുത്ത വെള്ളിയാഴ്ച ചേരുന്ന യുഡിഎഫ് യോഗം തുടര്‍ സമര പരിപാടികള്‍ തീരുമാനിക്കും. ജനുവരി 13ന് എറണാകുളത്തും 18ന് കോഴിക്കോട്ടും യുഡിഎഫ് മഹാറാലി സംഘടിപ്പിക്കുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam