സംസ്ഥാന സർക്കാരിനെതിരെ കടുപ്പിച്ച് യുഡിഎഫ്; സെക്രട്ടേറിയേറ്റ് വളയാൻ തീരുമാനം

Published : Mar 21, 2023, 07:37 PM IST
സംസ്ഥാന സർക്കാരിനെതിരെ കടുപ്പിച്ച് യുഡിഎഫ്; സെക്രട്ടേറിയേറ്റ് വളയാൻ തീരുമാനം

Synopsis

നിയമസഭയിൽ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താനായെന്നാണ് ഇന്ന് ചേർന്ന മുന്നണി യോഗത്തിലെ വിലയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റ് വളഞ്ഞ് സർക്കാരിനെതിരെ പ്രതിഷേധിക്കാൻ യുഡിഎഫ് തീരുമാനം. മെയ് മാസത്തിലെ രണ്ടാമത്തെ ആഴ്ചയിൽ സെക്രട്ടേറിയേറ്റ് വളഞ്ഞ് സമരം ചെയ്യാനാണ് തീരുമാനം. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് സർക്കാരിനെതിരെ ശക്തമായ സമരം നടത്താനാണ് തീരുമാനം. പ്രതിപക്ഷ പാർട്ടികളുടെ ഇന്നത്തെ യോഗത്തിലാണ് തീരുമാനമെടുത്തത്. ഇതോടനുബന്ധിച്ച് എല്ലാ മാസവും യുഡിഎഫ് നേതാക്കളുടെ യോഗം ചേരും. നിയമസഭയിൽ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താനായെന്നാണ് ഇന്ന് ചേർന്ന മുന്നണി യോഗത്തിലെ വിലയിരുത്തൽ. സംസ്ഥാന സർക്കാർ പ്രതിപക്ഷ പ്രതിഷേധത്തിൽ നിന്ന് ഒളിച്ചോടിയതാണ് നിയമസഭാ അനിശ്ചിതകാലത്തേക്ക് നിശ്ചയിച്ചതിലും നേരത്തെ പിരിയാൻ തീരുമാനിച്ചതിന് കാരണമെന്നും നേതാക്കൾ വിലയിരുത്തി.

PREV
Read more Articles on
click me!

Recommended Stories

തൃശൂർ ടൂ കാസർകോട്, ഏഴ് ജില്ലകൾക്ക് നാളെ സമ്പൂർണ അവധി; 604 തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ്, പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാം
ഗോവ നിശാക്ലബ്ബിലെ തീപിടിത്തം; ഉടമകളായ ലൂത്ര സഹോദരൻമാർക്ക് ജാമ്യമില്ല, ഇരുവരും ഒളിവില്‍