
കോഴിക്കോട്: ആവിക്കലിലെ മാലിന്യ പാന്‍റിന് എതിരായ ജനകീയ സമരം ഏറ്റെടുത്ത് യുഡിഎഫ്. കെ. റെയിൽ പദ്ധതിയെ കെട്ടുകെട്ടിച്ച പോലെ ജനവാസ മേഖലയിലെ പാന്‍റ് നിർമ്മാണവും എതിർത്ത് തോൽപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അതേസമയം, ഐക്യദാർഢ്യ സമ്മേളനത്തിൽ ഡിസിസി അധ്യക്ഷൻ പ്രവീൺകുമാർ പൊലീസുകാരെ പരസ്യമായി ഭീഷണിപ്പെടുത്തി.
സർക്കാരിനും സിപിഎമ്മിനുമെതിരെ വീണുകിട്ടിയ രാഷ്ട്രീയ ആയുധമായിട്ടാണ് ആവിക്കൽ സമരത്തെ യുഡിഎഫ് കാണുന്നത്. വി.ഡി. സതീശനും കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെ യുഡിഎഫ് നേതാക്കൾ ജനകീയ സമരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. മാലിന്യ പ്ലാന്‍റിന് യുഡിഎഫ് എതിരല്ല. ജനവാസ മേഖലയിൽ പദ്ധതി അടിച്ചേൽപ്പിക്കുന്നതിനെയാണ് എതിർക്കുന്നതെന്നാണ് യുഡിഎഫ് നേതാക്കളുടെ നിലപാട്.
യുഡിഎഫ് സമരം ശക്തമാക്കുമ്പോഴും, പ്ലാന്‍റ് നിർമ്മാണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കോർപറേഷൻ മേയർ അടക്കം ഇടത് ഭരണസമിതി ആവർത്തിക്കുന്നു. പദ്ധതിക്ക് അനുകൂലമായി കൂടുതൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനാണ് സിപിഎം ജില്ലാ നേതൃത്വത്തിന്‍റെയും തീരുമാനം. അതേസമയം സമരവേദയിൽ നടന്ന പൊതുസമ്മേളനത്തിലെ പ്രസംഗത്തിനിടെയാണ് ഡിസിസി അധ്യക്ഷൻ പ്രവീൺകുമാർ പൊലീസിനെ ഭീഷണിപ്പെടുത്തിയത്.
തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയാണ്. ഇതോടൊപ്പം ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും വെള്ളപ്പൊക്കം കണക്കിലെടുത്തും കോട്ടയം ജില്ലയിൽ അങ്കണവാടികളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (2022 ഓഗസ്റ്റ് 31) അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് അവധി ബാധകമല്ല.
കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (31/08/2022) അവധി പ്രഖ്യാപിക്കുന്നു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്.
കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(ഓഗസ്റ്റ് 31) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ച സര്‍വ്വകലാശാലാ പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
ലഹരി കടത്തിയാൽ കുടുങ്ങും; പരിശോധന കടുക്കും; കര്‍ശനനടപടിക്ക് മുഖ്യമന്ത്രി