
തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യന്റെ മരണം കൊലപാതകമല്ലെന്ന് മെഡിക്കൽ ബോർഡ്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് വിദഗ്ധ സംഘത്തിന്റെ അന്തിമ റിപ്പോർട്ട്. അതേസമയം മരണത്തിലേക്ക് നയിച്ച കാരണം കൃത്യമായ പറയാൻ വിദഗ്ധ സംഘത്തിനും കഴിഞ്ഞിട്ടില്ല.
തിരുവനന്തപുരത്തെ വാടക വീട്ടിനുള്ളിലാണ് യുവ സംവിധാകയക നയന സൂര്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിലും പോസ്റ്റ്മോർട്ടത്തിലുമുണ്ടായ പിഴവുകളാണ് മരണത്തിലെ ദുരൂഹത വർധിപ്പിച്ചത്. തുടരന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് വിദഗ്ധ ഡോക്ടര്‍മാരെ ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ ബോര്‍ഡ് ഉണ്ടാക്കി. മൃതദേഹം കിടന്ന മുറി അകത്ത് നിന്ന് കുറ്റിയിട്ടിരുന്നു. മുറിയിൽ ഇൻസുലിൻ ഉണ്ടായിരന്നു, ആഹാരം കഴിച്ചിട്ടുണ്ടായിരുന്നില്ല, കഴുതതിലും വയറ്റിലും ഉണ്ടായിരുന്ന മുറിവുകൾ മരണകാരണവും അല്ലെന്നാണ് വിലയിരുത്തൽ.
മയോ കാർഡിൽ ഇൻഫ്രാക്ഷനാണ് കാരണമെന്നാണ് വിലയിരുത്തൽ ആബോധാവസ്ഥയിലേക്കാവുകയും സാവധാനം മരണത്തിലേക്ക് പോവുകയും ചെയ്തിട്ടുണ്ടാകും. അമിതമായി ഇൻസുലൻ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് ഒരു നിഗമനം. സൈക്കാട്രിക് മരുന്നുകള്‍ അമിതമായി കഴിച്ച് അഞ്ച് പ്രാവശ്യം ആശുപത്രിയില്‍ നയനയെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ മരുന്ന് കഴിച്ച് അബോധാവസ്ഥയിലേക്ക് പോകയതാകാം.
മെഡിക്കൽ ബോർഡിലുണ്ടായ ഡോ.ഗുജറാൽ 25 പേജുവരുന്ന വിശദമായ റിപ്പോർട്ടാണ് നൽകിയിട്ടുള്ളത്. നയന ഇന്റർനെറ്റിൽ അവസാനം പരതിയതും മരണാനന്തര ജീവിതത്തെ കുറിച്ചാണ്. അങ്ങനെ സാഹചര്യ തെളിവുകളും ശാത്രീയ തെളിവുകളും അനുസരിച്ചാണ് ഇതൊരു കൊലപാതമല്ലെന്ന നിഗമനത്തിലെത്തുന്നത്. കേസന്വേഷണം അവസാനിച്ച് കോടതിയിൽ വൈകാതെ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam